കണ്ണൂരിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഹജ്ജ് പഠന ക്യാമ്പ് 28 ന്

cgn

 കണ്ണൂർ : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മാർച്ച് 28 ന് കണ്ണൂരിൽ ഹജ്ജ്പഠന ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 28ന് രാവിലെ 8-30 മുതൽ ഒരു മണി വരെ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പഠന ക്യാമ്പിന് അബ്ദുലത്തീഫ് സുല്ലമി മാറഞ്ചേരി നേതൃത്വം നൽകും. ഹാജി മാർക്ക് വൈജ്‌ഞാനിക കിറ്റുകൾ വിതരണം ചെയ്യുമെന്നും സംസ്ഥാന സിക്രട്ടറി കെ അബ്ദുല്ലാ ഫാസിൽ പറഞ്ഞു.

ഇസ്മായീൽ കിണവക്കൽ, ഹുസൈൻ കുഞ്ഞിതളിപ്പറമ്പ്,അബ്ദുള്ള ഫാസിൽ കെ കെ , അശ്റഫ് അബ്ദുൽ ഖാദർ ഫാറൂഖി, വി മേമി, സിറാജുദ്ദീൻ തയ്യിൽ, അഷ്റഫ് ഹാജി എന്നിവർ പങ്കെടുക്കും.പ്രമുഖ പണ്ഡിതനായ മുഹമ്മദ് സ്വാദിഖ് മദീനി ഹജ്ജ് തീർത്ഥാടകർക്കുള്ളസംശയ നിവാരണ സെഷന് നേതൃത്വം നൽകും. 

ഹാജിമാർശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങൾ സംബന്ധിച്ച് ഹെൽത്ത് ഇൻസ്പക്ടർ സി പി സലീം ക്ലാസെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 8891568086,9446770949 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വാർത്താ സമ്മേളനത്തിൽ ജില്ലാ ഭാരവാഹികളായ കെ കെ അഷ്റഫ്,സിറാജുദ്ദീൻ,അബ്ദുൾ അസീസ്,അക്രം എം എന്നിവരും പങ്കെടുത്തു.

Tags