കണ്ണൂരിൽ വീടിൻ്റെ മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീണു പരുക്കേറ്റ വയോധികൻ ചികിത്സയ്ക്കിടെ മരിച്ചു
ആലക്കോട് : വീടിന്റെ ചിമ്മിനിയുടെ മുകളിലെ വാട്ടര്‍ടാങ്ക് വൃത്തിയാക്കവെ താഴെ വീണ് പരിക്കേറ്റ വയോധികൻ മരിച്ചു.നടുവില്‍ കുടിയാന്‍മല മുന്നൂര്‍കൊച്ചിയിലെ ഇരുപ്പക്കാട്ട് വീട്ടില്‍ ബാബു ചെറിയാനാ(72)ണ് മരിച്ചത്.കഴിഞ്ഞ മെയ്-9 ന് വൈകുന്നേരം 3.30 നായിരുന്നു സംഭവം വീടിന്റെ രണ്ടാം നിലക്ക് മുകളിലെ ചിമ്മിയില്‍ സ്ഥാപിച്ച വാട്ടര്‍ടാങ്ക് വൃത്തിയാക്കവെ രണ്ടാം നിലയിലെ ടെറസിലേക്ക് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ഇന്നലെ രാത്രി ഏഴോടെയാണ് മരണപ്പെട്ടത്.
കീക്കിരിക്കാട്ട് കുടുംബാംഗം സോജിയാണ് മരിച്ച ബാബുചെറിയാന്റെ ഭാര്യ.മക്കള്‍: ഡോണ്‍, ഹെഗന.മരുമക്കള്‍: ആര്യ, വിപിന്‍. സഹോദരങ്ങള്‍: ജോസ്, തോമാച്ചന്‍, മാത്യൂസ്, സാലിമ്മ, ഷാജിമ്മ, പരേതരായ മറിയാമ്മ, ജോമിച്ചന്‍, ജയിംസ്. ശവസംസ്‌ക്കാരം തിങ്കളാഴ്ച്ച(മെയ്-18) രാവിലെ 10 മണിക്ക് കുടിയാന്‍മല ഫാത്തിമ മാത പള്ളിയില്‍ നടക്കും.
.jpg)

