'പാഴല്ല, പാഴ് വസ്തുക്കൾ' : കണ്ണൂരിൽ ശിൽപശാല നടത്തി
Apr 1, 2025, 15:10 IST


കാനച്ചേരി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കാനച്ചേരി ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ പാഴല്ല, പാഴ് വസ്തുക്കൾ എന്ന പേരിൽ കൗതുക വസ്തു നിർമ്മാണ ശില്പശാല നടത്തി.
റിട്ട. സംസ്ഥാന റിസോഴ്സ് ഗ്രൂപ്പംഗം ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. പി.ഋതുനന്ദു അധ്യക്ഷത വഹിച്ചു. കെ.പ്രകാശൻ, പി.പി.നൈതിക, തന്മയ രാജേഷ്, ഹൻസിക, ടി.വി. ഇഷിക എന്നിവർ സംസാരിച്ചു.