കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച യുവതാരം മുഹമ്മദ് സിനാനെ തിരികെയെത്തിച്ച് കണ്ണൂര്‍ വാരിയേഴ്സ് എഫ്സി

Kannur Warriors FC brings back young player Muhammed Sinan, who played a crucial role in winning the title

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ എമര്‍ജിംഗ് താരവും ക്ലബിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച യുവതാരം മുഹമ്മദ് സിനാനെ തിരികെയെത്തിച്ച് കണ്ണൂര്‍ വാരിയേഴ്സ് എഫ്സി. സൂപ്പര്‍ ലീഗ് കിരീട നേട്ടത്തിന് ശേഷം ഐ ലീഗ് ക്ലബ് ഗോകുലം കേരള എഫ്‌സിയിലേക്ക് ചേക്കേറിയ സിനാന്‍ മൂന്നാം സീസണിലും കണ്ണൂര്‍ വാരിയേഴ്‌സ് കുപ്പായം അണിയും. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് സിനാന്‍ പുറത്തെടുത്തത്. 

11 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ താരം 16 ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഈ പ്രകടനത്തിന്റെ മികവിലാണ് സിനാന്‍ സൂപ്പര്‍ ലീഗ് കേരള സീസണ്‍ രണ്ടിലെ എമര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. തുടര്‍ന്ന് അസാമില്‍ വെച്ച് നടന്ന 79 ാമത് സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനൊപ്പം വെള്ളിമെഡല്‍ നേടി. ഗോകുലം കേരള എഫ്സിക്കൊപ്പം കേരള പ്രീമിയര്‍ ലീഗ് കിരീടവും നേടിയ താരം ആ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കി. കണ്ണൂര്‍ കക്കാട് സ്വദേശിയായ സിനാന്‍ കഴിഞ്ഞ സീസണില്‍ 'പ്രോജക്ട് ഗെയിം ചേഞ്ചര്‍' സെലക്ഷന്‍ ട്രയല്‍സിലൂടെയാണ് ടീമിലെത്തിയത്. 

അതേസമയം സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണില്‍ അസിസ്റ്റന്റ് ഫിസിയോ സ്ഥാനത്ത് സഹലുദ്ദീന്‍ അഹമ്മദ് തുടരും. കഴിഞ്ഞ സീസണില്‍ സൂപ്പര്‍ ലീഗ് കിരീടം നേടിയ കണ്ണൂര്‍ വാരിയേഴ്‌സ് ടീമിലെ അംഗങ്ങളായിരുന്നു. കേരള പ്രീമിയര്‍ ലീഗില്‍ ബാസ്‌ക്കോ ഒതുക്കുങ്ങല്‍, റിയല്‍ മലബാര്‍ എഫ്‌സി തുടങ്ങിയ ടീമുകളുടെ  ഫിസിയോ ആയിയാണ് സഹലുദ്ദീന്റെ തുടക്കം. 2025 ല്‍ ബംഗളൂരു സൂപ്പര്‍ ഡിവിഷന്‍ ക്ലബായ റിയല്‍ ബംഗളൂരു എഫ്‌സിയിലും ഫിസിയോയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 
 

Tags