കണ്ണൂർ വാരിയേഴ്സ് എഫ്സിയും ഫോഴ്സ് കൊച്ചി എഫ്സിയും നേർക്കുനേർ; ഒക്ടോബർ 9 ന് വെള്ളിയാഴ്ച രാത്രി 7.30 ന് കണ്ണൂർ ജവഹർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ,ടിക്കറ്റ് വിൽപന ആരംഭിച്ചു

Kannur Warriors FC and Force Kochi FC will face each other; Ticket sales have begun at Jawahar Municipal Stadium, Kannur on Friday, October 9 at 7.30 pm.

കണ്ണൂർ: സൂപ്പർ ലീഗ് കേരളയിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താൻ നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് എഫ്സിയും ഫോഴ്സ്  കൊച്ചി എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. ഒക്ടോബർ 9 ന് വെള്ളിയാഴ്ച രാത്രി 7.30 ന് കണ്ണൂർ ജവഹർ മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് പോരാട്ടം. അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ പെനാൽറ്റിയിൽ തോറ്റാണ് കണ്ണൂർ വാരിയേഴ്സിൻറെ വരവ്. 

സ്വന്തം ആരാധകർക്ക് മുന്നിൽ വിജയിച്ച് ശക്തമായി തിരിച്ചു വരവ് നടത്താനാകും കണ്ണൂർ വാരിയേഴ്സിൻറെ ശ്രമം. ഗ്രൗണ്ടിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും കിട്ടുന്ന അവസരം ഗോളാക്കി മാറ്റാൻ സാധിക്കാത്തതാണ് ടീമിന് വിനയാകുന്നത്. രണ്ട് മത്സരത്തിലും ഓരോ ഗോൾ വീതം മാത്രമാണ് നേടിയത്. പെനാൽറ്റിയിലാണ് ടീം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കഴിഞ്ഞ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ടീമിന് ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ല. എന്നാലും ഏതൊരു ടീമിനെയും മറികടക്കാനുള്ള കരുത്ത് കണ്ണൂർ ടീമിനുണ്ട്.

അവസാന കളിച്ച രണ്ട് മത്സരത്തിൽ തോൽവി അറിയാതെയാണ് ഫോഴ്സ കൊച്ചി എത്തുന്നത്. ആദ്യ മത്സരത്തിൽ മലപ്പുറം എഫ്സിയെയും രണ്ടാം മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയെ പെനാൽറ്റിയിലും തോൽപ്പിച്ചു. അക്രമണത്തിലാണ് ടീമിൻറെ പ്രശ്നങ്ങൾ പ്രതിരോധം മികച്ചതാണെങ്കിലും അക്രമണത്തിൽ സ്ട്രൈക്കർമാർക്ക് ലക്ഷ്യം കണ്ടെത്താൻ സാധിക്കാത്തത് ടീം നേരിടുന്ന വെല്ലുവിളി തന്നെയാണ്.  വിജയിക്കുന്ന ടീമിന് പെയിൻറ് പട്ടികയിൽ ഒന്നാമത് എത്താം. രണ്ട് മത്സരം വീതം പൂർത്തിയാക്കിയ ഇരുടീമുകളും രണ്ടും മൂന്നും സ്ഥാനത്താണ്. ഫോഴ്സ കൊച്ചിക്ക് ഒരു വിജയവും ഒരു പെനാൽറ്റി വിജയവും നേടി അഞ്ച് പോയിൻറാണ് ഉള്ളത്. കണ്ണൂരിന് അകട്ടെ ഒരു വിജയവും ഒരു പെനാൽറ്റി തോൽവിയുമായി നാല് പോയിൻറുമുണ്ട്.

Kannur Warriors FC and Force Kochi FC will face each other; Ticket sales have begun at Jawahar Municipal Stadium, Kannur on Friday, October 9 at 7.30 pm.

കണ്ണൂർ വാരിയേഴ്സ് എഫ്സിയും ഫോഴ്സ കൊച്ചി എഫ്സിയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഓൺലെെൻ ടിക്കറ്റുകൾ  www.kannurwarriorsfc.com എന്ന വെബ് സൈറ്റിലും www.skillboxes.com വെബ് സൈറ്റിലും അപ്പിളിക്കേഷനിലും ലഭ്യമാണ്. ഓഫ്ലൈൻ ടിക്കറ്റുകൾ കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിന് എതിർവശം പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം പ്രത്യേകം തയ്യാറാക്കിയ ബോക്‌സ് ഓഫീസിൽ നിന്ന് ലഭ്യമാണ്. 199 രൂപ മുതലാണ് ടിക്കറ്റ് വില ആരംഭിക്കുന്നത്. 

പവർ ബാങ്ക്, സിഗരറ്റ് & ലൈറ്റർ, സെൽഫി സ്റ്റിക്ക്, കോയിൻസ്, വിസിൽ, ഗ്ലാസ് കുപ്പികൾ, കുട, ഹെൽമറ്റ്, ഡി.എസ്.എൽ.ആർ ക്യാമറ, ആയുധങ്ങൾ, വളർത്തു മൃഗങ്ങൾ, ലേയ്‌സർ, ലഹരി ഉൽപ്പന്നങ്ങൾ, മദ്യം, വീഡിയോ ക്യാമറ, ഡ്രോൺസ്, ടിൻ & ക്യാൻസ്, സംഗീത ഉപകരണങ്ങൾ, കത്തുന്ന വസ്തുക്കൾ, അപകടകരമായ വസ്തുക്കൾ, മൂർച്ചയുള്ള വസ്തുക്കൾ, പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ, പടക്കങ്ങൾ തുടങ്ങിയ വസ്തുക്കൾ സ്റ്റേഡിയത്തിൽ  നിരോധിച്ചിട്ടുണ്ട്.
 
ജവഹർ സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിവിധ ഇടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. പഴയ ബസ് സ്റ്റാൻഡ്, കണ്ണൂർ കോർപ്പറേഷൻ മൾട്ടി ലെവൽ പാർക്കിംഗ്, ജി.വി.എച്ച്.എസ്.എസ്. സ്‌പോർട്‌സ് സ്‌കൂൾ ഗ്രൗണ്ട്, പോലീസ് മൈതാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. മത്സരത്തിനെത്തുന്നവർക്ക് സൗകര്യപ്രദമായി വാഹനങ്ങൾ പാർക്ക് ചെയ്ത് സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരാവുന്നതാണ്.

Tags