കണ്ണൂർ സർ സയ്യിദ് കോളേജ് മാനേജ്‌മെന്റ് സംഘപരിവാറിന് വഖ്ഫ് ഭൂമിയിൽ കൈകടത്താനുള്ള വഴി കാട്ടുന്നു, ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണം; എസ്‌ഡിപിഐ


കഴിഞ്ഞ 54 വർഷമായി ലീസ് നൽകുന്ന 25ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചു കൊണ്ട് സർ സയ്യിദ് കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പെടെയുള്ള വഖഫ് ഭൂമി നരിക്കോട് ഇല്ലം വകയുള്ളതാണെന്ന വിചിത്രവാദവുമായാണ് ഹൈകോടതിയിൽ സിഡിഎംഇഎ ഹർജി നൽകിയിട്ടുള്ളത്
തളിപ്പറമ്പ് : പതിറ്റാണ്ടുകൾക്ക് മുമ്പ് തളിപ്പറമ്പ് ജമാ അത്ത് പള്ളിക്കമ്മിറ്റി സർ സയ്യിദ് കോളേജിന് ലീസിനു കൊടുത്ത ഭൂമി കയ്യേറാനുള്ള ശ്രമം. മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള ട്രസ്റ്റായ ജില്ലാ മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ (CDMEA)ന്റെ നീക്കത്തിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് ഇക്ബാൽ തിരുവട്ടൂർ.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അള്ളാംകുളം മഹമൂദ് സെക്രട്ടറിയും, പ്രാദേശികനേതാവ് പി മഹമൂദ് പ്രസിഡന്റുമായ, സി ഡിഎം ഇ എയുടെ ഭാഗത്തു നിന്നും നിഗൂഢനീക്കമുണ്ടായിട്ടും മുസ്ലിം ലീഗ് മൗനത്തിലാണ്. കേന്ദ്രസർക്കാരിന്റെ വഖ്ഫ് ബില്ലിനെതിരെ റാലി നടത്താൻ തുനിഞ്ഞിറങ്ങുന്നവർ തളിപ്പറമ്പിൽ സ്വന്തം ട്രസ്റ്റ് കാണിക്കുന്ന വഖ്ഫ് കയ്യേറ്റശ്രമത്തിൽ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്ഥാവിച്ചു.

കഴിഞ്ഞ 54 വർഷമായി ലീസ് നൽകുന്ന 25ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചു കൊണ്ട് സർ സയ്യിദ് കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പെടെയുള്ള വഖഫ് ഭൂമി നരിക്കോട് ഇല്ലം വകയുള്ളതാണെന്ന വിചിത്രവാദവുമായാണ് ഹൈകോടതിയിൽ സിഡിഎംഇഎ ഹർജി നൽകിയിട്ടുള്ളത്. വഖ്ഫ് ഭേദഗതി നിയമം വഴി കേന്ദ്രസർക്കാർ ന്യുനപക്ഷവേട്ടക്ക് കളമൊരുക്കുമ്പോൾ സംഘപരിവാറിന് കൈകടത്താനാവുന്ന വാദമാണ് സർ സയ്യിദ് കോളേജ് മാനേജ്‌മെന്റ് നൽകിയിട്ടുള്ളത്. ഈ വഞ്ചന പൊതുജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി മുസ്തഫ കേളോത് സ്വാഗതം പറഞ്ഞു. എം മുഹമ്മദലി, ഇബ്രാഹിം തിരുവട്ടൂർ എന്നിവർ സംസാരിച്ചു.
Tags

വയനാട് ചുരത്തിന് സമാന്തരമായി റോപ് വേ പദ്ധതി പിപിപി മോഡലിൽ നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
വയനാട് ചുരത്തിന് സമാന്തരമായി റോപ് വേ പദ്ധതി പിപിപി (പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ്പ്) മോഡലിൽ നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമെന്ന് വിനോദസഞ്ചാര- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

പഹൽഗാം ഭീകരാക്രമണം; തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സുരക്ഷ കൂട്ടി, രാജ്യം ഒറ്റക്കെട്ടായി നിന്നുവെന്ന് രാജ്നാഥ് സിംഗ്
ഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിച്ചു. പ്രധാനപ്പെട്ട റെയിൽവേ ലൈനുകൾക്കും അത് കടന്നുപോകുന്ന ടണലുകൾക്കുമാണ് സിആർപിഎഫ് സുരക്ഷ കൂട്ട