കണ്ണൂരിലെ വ്ളോഗർമാരുടെ അപകടമരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം വേണമെന്ന് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ് ഭാരവാഹികൾ
കണ്ണൂർ: റോഡ് നിയമങ്ങളുടെ ലംഘനം മൂലം കേരളത്തിൽ റോഡ് അപകടങ്ങളുടെ എണ്ണവും മരണസംഖ്യയും ഭീതിജനകമായി കൂടി വരികയാണെന്നും പൊലീസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണമെന്നും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.അമിതവേഗത, അശ്രദ്ധമായ ഡ്രൈവിങ്,ട്രാഫിക് നിയമങ്ങളുടെ ലംഘനം, മദ്യപിച്ചുള്ള വാഹനമോടിക്കൽ , റോഡുകളിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാതിരിക്കൽ എന്നിവ റോഡ് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ട്.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്താൻ സർക്കാർ തയ്യാറാവണം. കെ എസ് ടിപി റോഡിൽ ഡ്രെയിനേജ് നിർമ്മിക്കാൻ പിഡബ്ല്യുഡി നടപടി സ്വീകരിക്കണം , എല്ലാ വാഹനങ്ങളിലും സ്പീഡ് ബ്രേക്കർ ഉണ്ടെന്ന് മോട്ടോർവാഹനവകുപ്പ് ഉറപ്പുവരുത്തണം അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽ അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. റോഡ് അപകടങ്ങൾ കുറയ്ക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. കണ്ണൂരിലെ വ്ളോഗർമാരുടെ അപകട മരണത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കണം ഈ കാര്യത്തിൽ ദൂരൂഹതയുണ്ട്.
അപകടമുണ്ടാക്കിയ കാറിൽ നാലു പേരുണ്ടായിരുന്നു. എന്നാൽ വാഹനമോടിച്ച ഡ്രൈവറെ പിന്നീട് മാറ്റിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇതിലെ ദുരൂഹത നീക്കാൻ ടി. ഒ മോഹനൻ എം എൽ എയുൾപ്പെടെ ഇടപെട്ടിട്ടുണ്ട് പൊലിസ് അന്വേഷണത്തിലൂടെ സത്യം പുറത്തു വരണമെന്ന് ഭാരവാഹികൾ പറഞ്ഞു. ബുഷ്റ ചിറക്കൽ, പി. കെ.ലളിത, കെ. കെ. ഗംഗാധരൻ , ഇ .കെ സിറാജ്, ഖാദർ കാഞ്ഞിരോളി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
.jpg)


