കണ്ണൂർ കൂട്ടുപുഴയിൽ വീണ്ടും പൊലീസിന്റെ വൻ എം ഡി എം എ വേട്ട ; വളപട്ടണം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

This government office in Kannur can collapse at any moment; The ancient building is a threat to the people

ഇരിട്ടി : കേരള -കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പൊലീസ് ചെക്പോസ്റ്റിൽ വീണ്ടും എം ഡി എം എ വേട്ട . ഇരിട്ടി എസ് ഐ കെ.  ഷറഫുദ്ധീനും  സംഘവും കണ്ണൂർ റൂറൽ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കർണ്ണാടകയിൽ നിന്നും കാറിൽ കടത്തിക്കൊണ്ടു വന്ന 17.753 ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയിലാകുന്നത്.   

വളപട്ടണം സ്വദേശികളായ   കെ.വി. ഹഷിർ (42 ) ,വി.കെ. ഷമീർ (38 ) എന്നിവർ പൊലീസിന്റെ  പിടിയിലായത്.  പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച്ചരാവിലെ ഒൻപതു മണിയോടെയാണ്   ബാംഗ്ലൂരിൽ നിന്നും  കാറിൽ എത്തിയ ഇരുവരെയും പിടികൂടുന്നത് . ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു . 

പരിശോധനയിൽ കണ്ടെത്താൻ കഴിയാത്തവിധം ബാക്ക് സീറ്റിന് അടിയിലെ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം. ഡി എം എ പൊലീസ് കണ്ടടുത്തത് . പരിശോധനയിൽ എം ഡി എം എ തൂകുന്നതിനുള്ള ചെറിയ ഇലട്രോണിക്ക് ത്രാസ് , ഗ്ലാസ് ട്യൂബുകൾ , ഹെവി ഡ്യൂട്ടി ലൈറ്റർ എന്നിവ കണ്ടെത്തിയതോടെ വാഹനത്തിന്റെ സീറ്റ് അഴിച്ചു നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ പിന്നിലെ സീറ്റിനടിയിലെ രഹസ്യ അറയിൽ എം ഡി എം എ കണ്ടെത്തുന്നത് . ബംഗളുരുവിൽ നിന്നാണ് പ്രതികൾക്ക്  മയക്ക് മരുന്ന് ലഭിച്ചതെന്നാണ് പൊലീസിന് നൽികിയ മൊഴി . പരിശോധന സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ദീപു , സിവിൽ പോലീസ് ഓഫീസർ ആദർശ് , ഡാന്സാഫ് ടീം അംഗങ്ങളും ഒപ്പം  ഉണ്ടയിരുന്നു . സ്റ്റേഷൻ നടപടി ക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags