കണ്ണൂരിൽ കുളമ്പ് രോഗം തുടച്ചുനീക്കാൻ പ്രതിരോധ കുത്തിവയ്പ്പ് മൂന്നാം ഘട്ടം തുടങ്ങി
കണ്ണൂർ: സംസ്ഥാനത്ത് കന്നുകാലികളിലെ കുളമ്പ് രോഗം 2030 ഓടെ തുടച്ചു നീക്കാൻ ലക്ഷ്യമിട്ട് പ്രതിരോധകുത്തിവെപ്പുകൾ ആരംഭിച്ചതായി ഡെപ്യൂട്ടി ഡയരക്ടർ ഡോ: വിനോദ് കുമാർ എം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായികന്നുകാലികളുടെആരോഗ്യത്തേയും, ഉൽപ്പാദന ക്ഷമതയേയും സാരമായി ബാധിക്കുന്ന സാംക്രമിക വൈറൽ രോഗങ്ങളായ കുളമ്പുരോഗം, ചർമ്മമുഴ രോഗം എന്നിവയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് ഇന്നു മുതൽ ജനുവരി 23 വരെ ജില്ലയിൽ നടക്കും.
tRootC1469263">ജില്ലാ തല ഉൽഘാടനം നാളെ കാലത്ത് 10 - 30 ന്ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ: അനിൽകുമാർനിർവ്വഹിക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ 136 വാക്‌സിനേഷൻ സ്‌ക്വാഡുകൾ കർഷകരുടെ വീടുകളിൽ എത്തി കുളമ്പുരോഗ വാക്‌സിൻ പശു, കാള,എരുമ പോത്ത് എന്നിവയ്ക്കും, ചർമ്മ മുഴ വാക്‌സിൻ പശു,കാള എന്നിവയ്ക്കും സൗജന്യമായി നൽകും.
മൃഗസംരക്ഷണ വകുപ്പിനൊപ്പം ക്ഷീരവികസന വകുപ്പും ക്ഷീര സംഘങ്ങളും തദ്ദേശ ഊർജ്ജിത പ്രതിരോധ സ്വയംഭരണ സ്ഥാപനങ്ങളും കുത്തിവെപ്പ് പരിപാടിയുടെ ഭാഗമായി പ്രവർത്തിക്കും.ക്ഷീരമേഖലയിൽ കനത്ത സാമ്പത്തിക നഷ്ടവും തീരാദുരിതവും വിതയ്ക്കുന്ന ഈ പകർച്ചവ്യാധികൾ തടയാൻ കന്നുകാലികൾക്ക് വാക്‌സിൻ ഉറപ്പാക്കാൻ കർഷകർ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.വാർത്താ സമ്മേളത്തിൽ ഡോക്ടർമാരായ ധനഞ്ജയൻ സി പി , .പദ്‌മരാജ് .പി കെ,കിരൺ വിശ്വനാഥ,ഷൈജി.പി എന്നിവരും പങ്കെടുത്തു.
.jpg)


