കണ്ണൂർ സർവകലാശാല യൂണിയൻ ഉദ്ഘാടനം ചെയ്തു

google news
FJFJ

കണ്ണൂർ :കണ്ണൂർ സർവകലാശാല യൂണിയൻ ഉദ്ഘാടനം ഡോ.വി ശിവദാസൻ എംപി നിർവഹിച്ചു. പരിപാടിയിൽ സർവകലാശാല വൈസ്ചൻസിലർ  ഗോപിനാഥ് രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സർവകലാശാല ഡി.എസ് എസ് നഫീസ ബേബി,സിൻഡിക്കേറ്റ് മെമ്പർമാരായ എ അശോകൻ, കെ ടി ചന്ദ്രമോഹൻ, കോളേജ് പ്രിൻസിപ്പൽ ഇൻചാർജ്  കെ പി പ്രശാന്ത്‌, കോളേജ് സൂപ്രണ്ട് പ്രത്യുഷ് പുരുഷോത്തമൻ, സർവകലാശാ യൂണിയൻ അംഗംങ്ങളായ അനന്യ ആർ ചന്ദ്രൻ, സൂര്യജിത്ത് ടി, പ്രജിന, അന്ഷിക പാനൂർ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ യൂണിയൻ ജനറൽ സെക്രട്ടറി പ്രതിക് ടി സ്വാഗതം പറഞ്ഞു, യൂണിയൻ ചെയർപെഴസൺ അഖില ടി പി അധ്യക്ഷത വഹിച്ചു, യൂണിയൻ വൈസ് ചെയർമാൻ മുഹമ്മദ്‌ ഫവാസ് നന്ദിയും പറഞ്ഞു.

Tags