കണ്ണൂർ സർവ്വകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചു; പ്രതിഷേധവുമായി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ
കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ സിൻഡിക്കേറ്റിനെ വെട്ടി ചാൻസലർ കൂടിയായ ഗവർണർ.ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിലാണ് സിൻഡിക്കേറ്റ് പട്ടികയിൽ ചാൻസലർ തിരുത്തൽ വരുത്തിയത്. 59ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗങ്ങളുടെ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ഇന്നലെയാണ് സർവ്വകലാശാല രജിസ്‌ട്രാർ ഉത്തരവിറക്കിയത് ബോർഡ് ഓഫ് സ്റ്റഡീസിൽ സംഘപരിവാർ അനുഭാവമുള്ള അധ്യാപകരെ ഉൾക്കൊള്ളിച്ചു വെന്നാണ് പരാതി.
സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കാൻ വൈസ് ചാൻസലർ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. വൈസ് ചാൻസർ കാണിച്ചത് ഏകാധിപത്യ പ്രവണതയാണെന്ന് ഇടത് അനുകൂല സിൻഡിക്കേറ്റ് അംഗം എൻ സുകന്യ പറഞ്ഞു നിലവിലെ സിൻഡിക്കേറ്റിൻ്റെ അവകാശങ്ങളെ അട്ടിമറിച്ചു ബോർഡ് ഓഫ് സ്റ്റഡീസിൻ്റെ അപ്പോയ് മെൻ്റ് അതോറിറ്റി സിൻഡിക്കേറ്റാണ് കഴിഞ്ഞ ജൂൺ 22 ന് ശേഷം സിൻഡിക്കേറ്റ് യോഗങ്ങളും വിളിച്ചു ചേർത്തിട്ടില്ലെന്നും സുകന്യ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
.jpg)

