കണ്ണൂർ സർവ്വകലാശാല കോളേജ് വിദ്യാർത്ഥികൾക്ക് ഇന്റർ കോളേജിയേറ്റ് ക്വിസ് മത്സരം എസ്.എൻ കോളേജിൽ

Inter-collegiate quiz competition for Kannur University College students at SN College

കണ്ണൂർ : തോട്ടടശ്രീ നാരായണ കോളേജും എക്കണോമിക്‌സ് ആലുംനി അസ്സോസിയേഷനും സംയുക്തമായി ഓൾ കേരള ഇന്റർ കോളേജിയേറ്റ് ക്വിസ് മൽസരം " നിക്ഷാൻ എസ് എൻ ക്വിസ് " എന്ന പേരിൽ സംഘടിപ്പിക്കുമെന് സംഘാടകർ കണ്ണൂർ പ്രസ് പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 15 നു രാവിലെ 10.30 നു കോളേജ് സെമിനാർ ഹാളിലാണ് പരിപാടി.  കോളേജ് പ്രിൻസിപ്പാൾ ഡോ. കെ. പി. പ്രശാന്ത് പരിപാടി ഉദ്ഘാടനം ചെയ്യും.

tRootC1469263">

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനദാനം നിർവഹിക്കും.  പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ snquiz2025@gmail.com എന്ന ഇമെയിലിൽ പേര് റജിസ്റ്റർ ചെയ്യണം.  ഒരു കോളേജിൽ നിന്നും രണ്ടു പേരടങ്ങുന്ന ഒരു ടീമാണ് പങ്കെടുക്കേണ്ടത്. വിജയികൾക്ക് അയ്യായിരം രൂപ . ഒന്നാം സമ്മാനമായി നൽകും. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.വിശദ വിവരങ്ങൾ 94446148341 നമ്പറിൽ വിളിക്കണം.വാർത്താ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ പി. പ്രശാന്ത്, അലുംനി പ്രസിഡൻ്റ് എം. വാസുദേവൻ, അഡ്വൈസർ സി. 'ഒ'.കെ അലവി, അലുംനി അംഗങ്ങളായ ശ്രീകാന്ത് ചേനോളി, എ. പി. രാകേഷ് എന്നിവർ പങ്കെടുത്തു.

Tags