കണ്ണൂരിൽ പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ റിമാൻഡിൽ


ഇരിട്ടി: പതിനഞ്ചുകാരിയെ മാനസികമായും ശാരീരികമായും പീഢിപ്പിച്ച ട്യൂഷൻ അധ്യാപകൻ പോക്സോ കേസിൽ റിമാൻഡിൽ. കണ്ണൂർ ജില്ലയിലെമലയോര മേഖലയിൽ ട്യൂഷൻ സെൻ്റർ നടത്തുന്ന നാദാപുരം കുറ്റ്യാടിയിലെ രഞ്ചിത്ത് നരിപ്പറ്റ (39)യെയാണ് ഇരിട്ടി പൊലിസ് ഇൻസ്പെക്ടർ എ.കുട്ടിക്കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇരിട്ടിക്കടുത്ത് പയഞ്ചേരി ജബ്ബാർ കടവിനടുത്തു വെച്ച് അറസ്റ്റു ചെയ്തത്.
tRootC1469263">പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ ചുമത്തി തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇയാൾ നടത്തുന്ന ട്യൂഷൻ സെൻ്ററിൽ പഠിക്കാനായെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് മൊഴി.
മാനസീകമായി തകർന്ന പെൺകുട്ടി ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു ചികിത്സിച്ച ഡോക്ടറുടെ നിർദ്ദേശപ്രകാരം കൗൺസിലിംങ്ങ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഉടനെ ഇരിട്ടി പൊലിസിൽ വിവരമറിയിക്കുകയായിരുന്നു.
