കണ്ണൂരിൽ ട്രെയിനി സ്കൂൾ അധ്യാപകൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം കൗമാരക്കാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ
പഴയങ്ങാടി : സ്കൂളിൽ നിന്നും വിനോദയാത്ര പോയ സമയം ഡാൻസ് ചെയ്യാൻ കൂടെയുണ്ടായിരുന്ന പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത് പ്രിൻസിപ്പാളിനോട് പരാതി പറഞ്ഞ വിരോധത്തിൽ വിദ്യാർത്ഥികളെ തട്ടി കൊണ്ടുപോയി ട്രെയനി അധ്യാപകന്റെ നേതൃത്വത്തിൽഇരുമ്പ് വടികൊണ്ടും മരവടി കൊണ്ടും ക്രൂരമായി മർദ്ദിച്ച കേസിൽ കൗമാരക്കാരൻ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ . ചെറുകുന്ന് താവം പള്ളിക്കര സ്വദേശി ആദിശേഷനെ (18)യാണ് എസ്.ഐ.കെ. സുഹൈൽജാമ്യമില്ലാവകുപ്പുകൾ പ്രകാരം അറസ്റ്റു ചെയ്തത്.
tRootC1469263">കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൂട്ടു പ്രതിയായ മൂലക്കീൽ സ്വദേശിയായ കൗമാരക്കാരനെ നോട്ടീസ് നൽകി വിട്ടയച്ചു. കേസിലെ മുഖ്യപ്രതിയായ അധ്യാപകൻ പുതിയങ്ങാടിയിലെ ലിജോ ജോൺ ഒളിവിലാണ്. കേസിൽ മറ്റൊരാളെകൂടി പിടികൂടാനുണ്ട്.പയ്യന്നൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ തൃക്കരിപ്പൂർ സ്വദേശികളെയാണ്സ്കൂളിലെ ബി.എഡ് പരിശീലനത്തിന്റെ ഭാഗമായി ജോലി ചെയ്തിരുന്നലിജോ ജോണും കൂട്ടാളികളും ക്രൂരമായി ആക്രമിച്ചത്.
ഈ മാസം 9 ന് വൈകുന്നേരം 6.30 മണിക്ക് മാടായി വാടിക്കൽ പുഴക്കരയിൽ വെച്ചായിരുന്നു അക്രമം. സ്കൂളിൽ നിന്നും ഡിസംബർ5 ന് ടൂർ പോയ സമയത്ത് അടിമാലിയിൽ വെച്ച് പെൺകുട്ടികൾക്കൊപ്പം ഡാൻസ് ചെയ്യുന്നതിനിടെ പ്രതി പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത് സ്കൂൾ പ്രിൻസിപ്പാളിനോടു പരാതി പറഞ്ഞ വിരോധത്തിൽ അധ്യാപകനായ ലിജോ ജോണും സുഹൃത്തുക്കളും വിദ്യാർത്ഥികളെ വാടിക്കൽ പുഴക്കരയിൽ എത്തിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. പരാതിക്കാരനായ തൃക്കരിപ്പൂർ സ്വദേശിയുടെ കൂടെയുണ്ടായിരുന്ന രണ്ടുപേരെയും പ്രതികൾ മട്ടലുകൊണ്ടും മരവടി കൊണ്ടും അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് രണ്ടുപേരെ പിടികൂടിയത്.സാരമായിപരിക്കേറ്റ വിദ്യാർത്ഥികൾ തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവർ നൽകിയ പരാതിയിലാണ് കേസെടുത്തത്.
.jpg)


