കണ്ണൂർ സിറ്റി ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസ് സേനാംഗങ്ങൾക്ക് സൺഗ്ലാസ്, ഹാൻഡ് സ്ലീവ്, കുടിവെള്ള വിതരണം എന്നിവയുടെ ഉദ്ഘാടനം നടത്തി

kannur police sunglass
kannur police sunglass

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻരാജ് പി ഐ.പി.എസ് പൊലീസുകാർക്ക് വെള്ളവും, കൂളിംഗ് ഗ്ലാസ്സും, ഹാൻഡ് സ്ലീവും വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു

കണ്ണൂർ : കൊടുംചൂടിൽ കണ്ണൂർ ടൗണിൽ ഗതാഗതം  നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻമാർക്ക് ചൂടിൽ നിന്ന് സംരക്ഷണമേകാൻ കേരള പൊലീസ് അസോസിയേഷൻ്റെയും കേരള പൊലീസ്  ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ കുടിവെള്ളവും കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ സംഭാവന ചെയ്യുന്ന സൺഗ്ലാസും, കണ്ണൂർ ജില്ലാ പൊലീസ് സഹകരണ സംഘം നൽകുന്ന ഹാൻഡ് സ്ലീവും വിതരണം ചെയ്തു. 

കണ്ണൂരിൽ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ  വെച്ചാണ്  ഉദ്ഘാടനം . കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻരാജ് പി ഐ.പി.എസ് പൊലീസുകാർക്ക് വെള്ളവും, കൂളിംഗ് ഗ്ലാസ്സും, ഹാൻഡ് സ്ലീവും വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കണ്ണൂർ പൊലീസ് അസോസിയേഷൻ സെക്രട്ടറി  സിനീഷ് വി  സ്വാഗതം ചെയ്തു.

പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി രാജേഷ് കെ അധ്യക്ഷസ്ഥാനം വഹിച്ചു, വിശിഷ്ടാതിഥിയായി അഡിഷണൽ എസ്പി, കണ്ണൂർ സിറ്റി കെ.വി വേണുഗോപാലൻ സംസാരിച്ചു, ആശംസകൾ അർപ്പിച്ചുകൊണ്ട് ട്രാഫിക് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മനോജ് കുമാർ വി.വി , കെപിഎ പ്രസിഡൻ്റ്  സന്ദീപ് കുമാർ എന്നിവർ സംസാരിച്ചു,
 

Tags

News Hub