ഇനി കാറ്റും മഴയും കൊള്ളില്ല :കണ്ണൂർടൗണ്‍ സ്‌ക്വയറില്‍ പാര്‍ക്കിംഗിന് മേല്‍ക്കൂര ഒരുങ്ങുന്നു ,ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു

No more wind and rain: A roof is being prepared for parking at Kannur Town Square, the minister laid the foundation stone and inaugurated the work

 
കണ്ണൂര്‍ : കണ്ണൂർ  ടൗണ്‍ സ്‌ക്വയര്‍ ഏരിയയില്‍ പാര്‍ക്കിങ്ങിനായി പുതുതായി ഒരുക്കുന്ന മേല്‍ക്കൂര നിര്‍മാണത്തിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും പുരാവസ്തു പുരാരേഖ മ്യൂസിയം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായ്മയ്ക്കുമായി ഒരു ഇടം ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. 
രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എയുടെ 2023-24 ആസ്തി വികസന നിധിയില്‍ നിന്നും 99.90 ലക്ഷം രൂപയ്ക്കാണ് പ്രവൃത്തി പൂര്‍ത്തിയാക്കുക. ടൗണ്‍ സ്‌ക്വയറില്‍ 50 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലുമായി സ്റ്റേജും ഗ്രീന്‍ റൂമും ടോയ്‌ലറ്റും ഇതോടൊപ്പം നിര്‍മിക്കും. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് നിര്‍വഹണ ഏജന്‍സി.

tRootC1469263">

ടൗണ്‍ സ്‌ക്വയര്‍ പരിസരത്ത് നടന്ന പരിപാടിയില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലിഷാദീപക് അധ്യക്ഷയായി. കെ.വി സുമേഷ് എംഎല്‍എ, കൗണ്‍സിലര്‍ ഇ ബീന, എഡിഎം കലാ ഭാസ്‌ക്കര്‍, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.പി സാബു, ഡി ഡി ടൂറിസം പ്രഭാത്, കെ.പി സുധാകരന്‍, അഡ്വ അജയകുമാര്‍, ഫാറൂഖ് വട്ടപ്പൊയില്‍, എം ഉണ്ണി കൃഷ്ണന്‍, കെ.പി പ്രശാന്തന്‍, പി.സി അശോകന്‍, രാകേഷ് മന്ദമ്പേത്ത്, അസ്ലം പിലാക്കല്‍ എന്നിവര്‍ സംസാരിച്ചു.
 

Tags