കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ കുറ്റവാളിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു

Kannur Town Police arrested a notorious criminal who entered the district in violation of the Kappa order.

കണ്ണൂർ: കണ്ണൂർ റേഞ്ച് ഡിഐജിയുടെ കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ കുറ്റവാളിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. അത്താഴക്കുന്ന് കൊറ്റാളി സ്വദേശി മജീഫിനെയാണ് (33) പിടികൂടിയത്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന കർശന വിലക്ക് ലംഘിച്ചതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.

​2025 നവംബർ 13-ലെ ഉത്തരവ് പ്രകാരം നവംബർ 15 മുതലാണ് ഇയാൾക്ക് ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കാപ്പ നിയമ പ്രകാരം മൂവ്‌മെന്റ് റെസ്ട്രിക്ഷൻ ഓർഡർ ലംഘിച്ചതിന് ഇയാൾക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ​കണ്ണൂർ ടൗൺ, ചക്കരക്കൽ, മയ്യിൽ, കരിപ്പൂർ, എടവണ്ണ തുടങ്ങിയ സ്റ്റേഷനുകളിൽ  നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മജീഫ്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൈലാസ്നാഥിന്റെ നിർദ്ദേശ പ്രകാരം എസ് ഐ ജിഷ്ണു, സിപിഒമാരായ സന്ദീജ്, വിനിൽമോൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Tags