കണ്ണൂരിൽ തീയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
May 25, 2026, 10:30 IST
ഇരിട്ടി: തീയറ്ററിൽ സിനിമ കാണുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. തളിപ്പൊയിൽ കരിയിൽ സന്തോഷാ (48) ണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 8:30ന് ഇരിട്ടി കൽപ്പന മാജിക് ഫെയിം തിയേറ്ററിലാണ് സംഭവം.
സിനിമയുടെ ഇടവേള സമ യത്തായിരുന്നു സന്തോ ഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ ജീവനക്കാരും നാട്ടുകാരുംസമീപ ത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ കുഞ്ഞിക്കൃഷ്ണൻ,.കാർത്യായനി ദമ്പതികളുടെ മകനാണ്.
.jpg)

