കണ്ണൂരിൽ രണ്ടിടങ്ങളിൽ തണൽ സൗജന്യ കിഡ്‌നി കെയർ ക്ലിനിക്കുകൾ ആരംഭിച്ചു

Thanal free clinic

കണ്ണൂർ:കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി തണലിൻ്റെ കീഴിലുള്ള 81 ഓളം തണൽ ഡയാലീസ് കേന്ദ്രങ്ങളിൽ ഒരേ ദിവസം സൗജന്യ കിഡ്നി കെയർ ക്ലിനിക്കുകൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി ആഗസ്റ്റ് 15 ന് തണൽ കാഞ്ഞിരോട്, തണൽ വീട്, പടന്നപ്പാലം എന്നീ ഡയാലിസിസ് കേന്ദ്രങ്ങളിൽ കിഡ്നി കെയർ ക്ലിനിക് ഉദ്ഘാടനം നടന്നു 

കാഞ്ഞിരോട് പുറവൂർ തണലിൽ 

അഡ്വ: ടി.ഒ.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി അസ്ലം സ്വാഗതം പറഞ്ഞു.. തണൽ ചെയർമാൻ മുനീർ വി.വി. അധ്യക്ഷത വഹിച്ചു. തണൽ പ്രസിഡണ്ട് ആലിപ്പി സംസാരിച്ചു ഡയാലിസിസ് ഇൻ ചാർജ് അനസ് നന്ദി പ്രകാശിപ്പിച്ചു.

എല്ലാ പ്രവൃത്തി ദിവസവും രാവിലെ 8.30 മുതൽ വൈകുന്നേരം 5.00 വരെ സൗജന്യ ക്ലിനിക് പ്രവർത്തിക്കും.

കണ്ണൂർ പടന്നപാലം തണലിൽ കിഡ്നി കെയർ ക്ലിനിക് ഉദ്ഘാടനം കോർപറേഷൻ കൌൺസിലർ ഉമേഷൻ കണിയാങ്കണ്ടി ഉദ്ഘാടനം ചെയ്തു 

തണൽ വൈസ് പ്രസിഡന്റ് അഷ്‌റഫ് മഞ്ഞിമാസ് സ്വാഗതം പറഞ്ഞു 

തണൽ ചെയർമാൻ മുനീർ. വി. വി. അധ്യക്ഷത വഹിച്ചു 

തണൽ മെഡിക്കൽ ഇൻചാർജ് നസീൽ ജന്നത്ത്, തണൽ ജോയിന്റ് സെക്രട്ടറി സവാഹീർ. എസ്. എം. എന്നിവർ സംസാരിച്ചു.

റൗഫ് ചാലാട് നന്ദി പറഞ്ഞു

Tags