റീൽസെടുക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു ; കണ്ണൂർ തലശ്ശേരിയിൽ രണ്ട് പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസെടുത്തു

The train stopped by hitting the red light to take the reels; A case has been registered against two plus two students in Kannur Thalassery
The train stopped by hitting the red light to take the reels; A case has been registered against two plus two students in Kannur Thalassery

തലശേരി : റീൽസ് ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ച  സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ തലശേരി റെയിൽവെ പൊലിസ്കേസെടുത്തു. വ്യാഴാഴ്ച്ച പുലർച്ചെ രണ്ട് മണിക്ക് ശേഷം തലശ്ശേരിക്കും മാഹിക്കും ഇടയിൽ എറണാകുളം പൂനെ എക്സ്പ്രസാണ് കുട്ടികൾ നിർത്തിച്ചത്. 

tRootC1469263">

രണ്ട് പേരെയും കണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. മാഹിക്കും തലശ്ശേരിക്കുമിടയിലെ കുയ്യാലിഗേറ്റ് എന്ന സ്ഥലത്ത് വെച്ചാണ് വിദ്യാർത്ഥികളുടെ റീൽ ചിത്രീകരണം. പാളത്തിനോട് ചേർന്ന് നിന്ന് ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ചതിനെ തുടർന്ന് ട്രെയിൻ അടിയന്തരമായി നിർത്തുകയായിരുന്നു. 

തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്നിറങ്ങിവരികയും രണ്ട് മിനിറ്റോളം യാത്ര തടസ്സപ്പെടുകയും ചെയ്തു.
റെയിൽവേ ഗേറ്റ് ഉദ്യോഗസ്ഥൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രണ്ടുപേർക്കെതിരെ കേസെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് റീൽസ് ചിത്രീകരണമായിരുന്നു ഉദ്യേശമെന്ന് മനസ്സിലായത്. സംഭവത്തിൽ റെയിൽവെ പാലക്കാട് ഡിവിഷൻ അധികൃതരും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Tags