കണ്ണൂർ - തലശേരി ബസ് ഓപ്പറേറ്റേഴ്‌സ് അസോ. ജില്ലാ കൺവെൻഷനും സിമ്പോസിയവും ഓഗസ്റ്റ് അഞ്ചിന് കണ്ണൂരിൽ നടക്കും

The Kannur-Thalassery Bus Operators' Association district convention and symposium will be held in Kannur on August 5.

കണ്ണൂർ: കണ്ണൂർ - തലശേരി ബസ് ഓപ്പറേറ്റേഴ്‌സ് അസോ. സംയുക്താഭിമുഖ്യത്തിൽ ജില്ലാ കൺവെൻഷനും സിമ്പോസിയു ഓഗസ്റ്റ് അഞ്ചിന് ബുധനാഴ്ച്ച രാവിലെ 10.30 ന് കണ്ണൂർനോർത്ത് മലബാർ ഓഫ് കൊമേഴ്സ് ഹാളിൽ നടക്കുമെന്ന് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടി ഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യും. 

ഫെഡറേഷൻ വൈസ് പ്രസി. കെ വേലായുധൻ അധ്യക്ഷനാകും. ഫെഡറേഷൻ പ്രസി. കെ കെ തോമസ് മുഖ്യപ്രഭാഷണം നടത്തു . സംസ്ഥാന ഭാരവാഹികളായ ഹംസ എരിക്കുന്നൻ, എം എസ് പ്രേംകുമാർ, കെ. സത്യൻ, മനോജ് കുമാർ, പാലമുറ്റത്ത് വിജയകുമാർ തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതുഗതാഗതത്തിന് പുതുജീവനേകാൻ പലവഴികൾ എന്ന വിഷയത്തിൽ സെമിനാർ നടത്തും. അഡ്വ. പി ഇന്ദിര ഉദ്ഘാടനo ചെയ്യും. 

നവാസ് മേത്തർ മോഡറേറ്ററാകും. പ്രമുഖ രാഷ്ട്രീയ പാർട്ടി, ട്രേഡ് യൂനിയൻ, വിദ്യാത്ഥി, ബസ് ഉടമസ്ഥാ സംഘടനാ ഭാരവാഹികൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ പി. പി മോഹനൻ. കെ.പി മുരളീധരൻ, കെ. ഗംഗാധരൻ , കെ.കെ ജനാർദ്ദനൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags