കലോത്സവത്തിൽ കപ്പടിച്ച കണ്ണൂർ ടീമിന് ജില്ലാ അതിർത്തിയിൽ ആവേശോജ്ജ്വല സ്വീകരണം

Kannur team, who won the Kalatsavam, receives a warm welcome at the district border

കണ്ണൂർ : തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വർണ്ണക്കപ്പ് ജേതാക്കളായ കണ്ണൂർ ടീം അംഗങ്ങളെ ജില്ലാ അതിർത്തിയിൽ മാഹിപാലത്ത് വച്ച്  രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ തുടങ്ങിയവർ ചേർന്ന് മാലയിട്ട് സ്വീകരിച്ചു. 

tRootC1469263">

തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തലശേരി, ധർമ്മടം, എടക്കാട് എന്നീ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം കലാപ്രതിഭകളെ കണ്ണൂർ നഗരത്തിലേക്ക് ആനയിച്ചു. കണ്ണൂർ നഗരത്തിൽ ടൗൺ സ്ക്വയറിലാണ് സ്വീകരണ സമ്മേളനം ഒരുക്കിയിട്ടുള്ളത്. ജനപ്രതിനിധികളും കലാ, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

Tags