കണ്ണൂരിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു

Teacher dies after being seriously injured in a road accident in Kannur

 പരിയാരം:  ദേശീയ പാതയില്‍ വിളയാങ്കോട് ലോറിയും സ്‌ക്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു.വിളയാങ്കോട് ചിറ്റന്നൂരിലെ പി.വി.വേണുഗോപാലന്റെ ഭാര്യ കെ.പി.ഹൈമാവതി(53)ആണ് മരിച്ചത്.പരിയാരം അലക്യം പാലം ഉര്‍സുലൈന്‍ സീനിയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ അദ്ധ്യാപികയാണ്.മാര്‍ച്ച് 27 ന് രാവിലെ 8.15 നായിരുന്നു അപകടം.

 സ്‌കൂട്ടിയിലെ യാത്രക്കാരനായിരുന്ന മകന്‍ പി.വി.നാരായണനും(19) അപകടത്തില്‍ പരിക്കേറ്റിരുന്നു.അമ്മയെ സ്‌ക്കൂളില്‍ എത്തിക്കുന്നതിനു വേണ്ടി സ്‌ക്കൂട്ടറില്‍ വരുന്നതിനിടെ വിളയാങ്കോടിന് സമീപം വെച്ച് ലോറി ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഹൈമാവതി ടീച്ചറെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം .മകള്‍: കെ.പി. ശ്രീലക്ഷ്മി. പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. സംസ്‌കാരം നാളെ ( വ്യാഴം)ഉച്ചയ്ക്ക് രണ്ടു മണിക്ക് കടന്നപ്പള്ളിയിലെ സമുദായ ശ്മശാനത്തിൽ.

Tags