കേരള ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ കണ്ണൂർ താലൂക്ക് കമ്മിറ്റി കൺവെൻഷൻ നടത്തി

The Kannur Taluk Committee of the Kerala Cooperative Employees Front held a convention.

 കണ്ണൂർ : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് കണ്ണൂർ താലൂക്ക് കൺവെൻഷനും അനുമോദന യാത്രയയപ്പ് സമ്മേളനവും നടത്തി.ചടങ്ങിൽ മെമ്പർമാരുടെ മക്കളിൽ ഉന്നത വിജയികളെ അനുമോദിക്കുകയും സർവീസിൽനിന്ന് വിരമിച്ച സംഘടനാ അംഗങ്ങൾക്ക് യാത്രയയപ്പും നൽകി . കണ്ണൂർ എംഎൽഎ ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്തു യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി അജയ്കുമാർ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ വി രഘുനാഥ്, ജില്ലാ സെക്രട്ടറി  ഷാജിഷ് പി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു വി,  ടി കെ  ശശികുമാർ
എ.പ്രമീള,എ വി ശൈലജ, സുജിത്ത് കുമാർ വനിത ഫോറം ജില്ലാ ചെയർപേഴ്സൺ ശോഭ പി.വി. തുടങ്ങിയവർ സംസാരിച്ചു.

 സുധീഷ് കുമാർ സ്വാഗതം ചടങ്ങിൽ അനുപമ പി വി അധ്യക്ഷത വഹിച്ചു രജനി ബൈജു നന്ദിയും രേഖപ്പെടുത്തി
  സിഐടിയുബന്ധം ഉപേക്ഷിച്ചു സംഘടനയിലേക്ക് കടന്നുവന്ന കണ്ണൂർ പോലീസ് സഹകരണ സംഘത്തിലെ ഷിബിൻ കെ സി ക്ക് സംസ്ഥാന സെക്രട്ടറി മെമ്പർഷിപ്പ് നൽകി സംഘടനയിലേക്ക് സ്വീകരിച്ചു
 സംഘടനയുടെ പുതിയ താലൂക്ക് പ്രസിഡണ്ടായി പി വി സുജിത് കുമാറിനെയും സെക്രട്ടറിയായി ആനന്ദ് ഇ.വിയെയും സമ്മേളനം തെരഞ്ഞെടുത്തു.

Tags