വായനയെ പ്രോത്സാഹിപ്പിക്കാൻ കണ്ണൂർ തളിപ്പറമ്പ താലൂക്ക്; ലൈബ്രറികളിൽ വായനാങ്കണം പദ്ധതിക്ക് തുടക്കമായി

Kannur Taliparamba Taluk to promote reading; Reading corner project launched in libraries

തളിപ്പറമ്പ : വായനയെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമാക്കി തളിപ്പറന്പ്‌ താലൂക്കിലെ ലൈബ്രറികളിൽ വായനാങ്കണം പദ്ധതി തുടങ്ങി. പുതിയ വായന സംസ്‌കാരം വളർത്തിയെടുക്കുന്നതിന്‌  ഒക്‌ടോബർ 31നകം 5000 പുസ്‌തങ്ങൾ  വായിച്ച്‌ തീർക്കുകയാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തളിപ്പറന്പ്‌ താലൂക്കിലെ 305 ലൈബ്രറികളെ നാലു മേഖലകളാക്കിയാണ്‌  വായനാങ്കണം പദ്ധതി  ഒരുക്കുന്നത്‌.  തളിപ്പറന്പ്‌, മയ്യിൽ, ശ്രീകണ്‌ഠപുരം  മേഖലകളിൽ പദ്ധതി ആരംഭിച്ചു. ആലക്കോട്‌ മേഖലയിൽ 16ന്‌ തുടങ്ങും.  മേഖലാ പദ്ധതികൾക്ക്‌ ശേഷം താലൂക്കിലെ 20 നേതൃസമിതികൾ വായനാങ്കണം സദസുകൾ നടത്തും. ഉദ്‌ഘാടന സദസിൽ ഏഴുത്തുകാർ രചനാനുഭവങ്ങൾ പങ്കുവെക്കും. 

 സപ്‌തംബർ 14ന്‌ ഗ്രന്ഥശാല ദിനത്തിന്‌ മുന്പായി എല്ലാ ഗ്രന്ഥശാലകളിലും വായനാസദസുകളുടെ  രൂപീകരണ പ്രഖ്യാപനം നടത്തും. ഒക്‌ടോബർ 30ന്‌ ഐ വി ദാസ്‌ ദിനാചരണം ആകുന്പോ ഴെക്കും 5000 പ--ുസ്‌തകങ്ങൾ ചർച്ചചെയ്യും. വായനാങ്കണത്തിന്റെ ഭാഗമായി  ഗ്രന്ഥശാലകളിൽ റീഡിങ്‌ തിയേറ്റർ, സ്‌കൂൾ വിദ്യാർഥികൾക്കും ലൈബ്രേറിയന്മാർക്കുമായി പുസ്‌താകാസ്വാദന വീഡിയോ കോണ്ടെസ്‌റ്റുകൾ എന്നിവ നടത്തും.  ഓണാഘോഷത്തിന്റെ ഭാഗമായി രചനാ മത്സരങ്ങൾ, യുപി, വനിതാ വായനാമത്സരം എന്നിവയും സംഘടിപ്പിക്കും. വായനാങ്കണം രണ്ടാംഘട്ടം നവംബറിൽ തുടങ്ങും. 

രണ്ടാംഘട്ടത്തിൽ ലിറ്റററി ഫെസ്‌റ്റുകൾ നടക്കും. ഡോക്യുമെന്റേഷന്റെ ഭാഗമായി സപ്ലിമെന്റുകൾ പ്രസിദ്ധീകരിക്കും. ഡിസംബറിൽ വിപുലമായ പരിപാടികളോടെ മെഗാ ലിറ്റററി ഫെസ്‌റ്റോടെ വായനാങ്കണം സമാപിക്കും. വാർത്താസമ്മേളനത്തിൽ താലൂക്ക്‌ പ്രസിഡന്റ്‌ വി എം വിമല, സെക്രട്ടറി ഇ കെ അജിത്ത്‌കുമാർ, വി എം വിമല, പി പ്രദീഷ്‌, പി വിനോദ്‌ എന്നിവർ പങ്കെടുത്തു.

Tags