തഹാവൂർ റാണയെ തൂക്കിലേറ്റണം: ശൗര്യ ചക്ര മനേഷ്

thahavoor rana
thahavoor rana

മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ തൂക്കിലേറ്റണമെന്ന് ഭീകരാക്രമണത്തിൽ പരിക്കേറ്റ സുബേദാർ മേജർ പി.വി മനേഷ് 

കണ്ണൂർ : മരണപ്പെട്ടാലും ഭീകരരെ വധിക്കണമെന്ന ചിന്തമാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ശൗര്യ ചക്ര ജേതാവും കണ്ണൂർ സ്വദേശിയുമായ സുബേദാർ മേജർ പി.വി മനേഷ്. മുംബൈ ഭീകരാക്രമണത്തിൽ സുബേദാർ മേജർ പി.വി മനേഷിന്റെ ഒരു കാൽ നഷ്ടപ്പെടുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ആക്രമിക്കാൻ വന്ന ഭീകരരെ തിരിച്ചുപോകാൻ ഇന്ത്യൻ സൈന്യം അനുവദിച്ചില്ല.  മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ തൂക്കിലേറ്റണമെന്ന് ഭീകരാക്രമണത്തിൽ പരിക്കേറ്റ സുബേദാർ മേജർ പി.വി മനേഷ് പറഞ്ഞു.
 
മുംബൈ ഭീകരാക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെടുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത ശൗര്യ ചക്ര ജേതാവും കണ്ണൂർ സ്വദേശിയുമായ സുബേദാർ മേജർ പി.വി മനേഷ് കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.  മുംബെ ആക്രമണ കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് വിചാരണ ചെയ്യുന്നതിന് കൊണ്ടു വന്ന പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 

tRootC1469263">

Tags