കണ്ണൂരിന് അത്ഭുതമായി കൂറ്റൻ ദേശീയപതാക ഉയർത്തി

A huge national flag was hoisted in Kannur as a surprise


കണ്ണൂർ : കണ്ണൂരിന് അത്ഭുതമായിഡിഫൻസ് സെക്യൂരിറ്റി ഫോഴ്സും (ഡി എസ് സി) ഫ്ലാഗ് ഫൗണ്ടേഷൻ ഇന്ത്യയുമായി ചേർന്ന് ഡി എസ് സി ക്ക് സമീപം കൂറ്റൻ ദേശീയ പതാക ഉയർത്തി ഇന്റഗ്രേറ്റഡ് ട്രയിനിംഗ് ഡയറക്ടർ ലഫ്റ്റനന്റ് ജനറൽ അജയ് രാംദേവ് ഫ്ലാഗ് പോസ്റ്റിൽ ദേശീയ പതാക ഉയർത്തി. കണ്ണൂർ ഡി എസ് സി റോക്കോർഡ്സിന് എതിർവശത്തുള്ള മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓർമ്മയ്ക്കായുള്ള ഗ്രൗണ്ടിന് മുൻവശത്താണ് ദേശീയ പതാക സ്ഥാപിച്ചത്.

tRootC1469263">

16 അടി വീതിയിലും 24 അടി നീളത്തിലുമുള്ള ദേശീയപതാകയാണ് 72 അടി ഉയരമുള്ള ഫ്ലാഗ് പോസ്റ്റിൽ ഉയർത്തിയത്. ചടങ്ങിൽ നാഷണൽ ഫ്ലാഗ് ഫൗണ്ടേഷൻ സി ഇ ഒ റിട്ട. മേജർ ജനറൽ അഷിം കൊഹ്‌ലി മുഖ്യ മുഖ്യാതിഥിയായി. നവീൻ ജിൻഡാലിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാഗ് ഫൗണ്ടേഷന്റെ 208ാം മത് ഫ്ലാഗ് പോസ്റ്റാണ് കണ്ണൂർ ഡി എസ് സി ക്ക് വേണ്ടി സ്ഥാപിച്ചത്.സ്റ്റേഷൻ കമാണ്ടർ കേണൽ പരംവീർസിംഗ് നാഗ്ര നന്ദി പറഞ്ഞു.

Tags