കണ്ണൂർ സബ് ജയിലിലെ സി.സി.ടി.വി അടിച്ചു തകർത്ത് തടവുകാരൻ ; കേസെടുത്ത് പോലീസ്
Jun 28, 2025, 22:17 IST


കണ്ണൂർ : കണ്ണൂർ തെക്കി ബസാറിലെ സ്പെഷ്യൽ സബ് ജയിലിൽ തടവുകാരൻ സെല്ലിലെ സി.സി.ടി.വി ക്യാമറ അടിച്ചു തകർത്തു. തടവുകാരനായ കല്ലായി സ്വദേശി ഇൻസുദ്ദീനെതിരെയാണ് കണ്ണൂർ ടൗൺ പൊലിസ് പൊതു മുതൽ നശിപ്പിച്ചതിന് കേസെടുത്തത്.
ശനിയാഴ്ച്ച രാവിലെ സെല്ലിലെ ബാത്ത്റൂം വാതിൽ അടർത്തിയെടുത്ത് അതുപയോഗിച്ചാണ് ഇയാൾ സി.സി.ടി.വി ക്യാമറ തകർത്തത്. ജയിൽ സൂപ്രണ്ട് ഇവിജി ജേഷിൻ്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. റിമാൻഡ് തടവുകാരനായാണ് ഇസദ്ദീൻ കണ്ണൂർ സബ് ജയിലിൽ എത്തിയത്.
tRootC1469263">