കണ്ണൂർ ചക്കരക്കല്ലിൽ ആക്രമണം നടത്തിയ തെരുവ് നായയെ പിടികൂടി കൊന്നു
Mar 20, 2025, 12:30 IST


കുട്ടികളളടക്കം മൂപ്പതോളം പേരെയാണ് തെരുവ് നായ കടിച്ചത്
കണ്ണൂർ : കണ്ണൂർ ചക്കരക്കല്ലിൽ ആക്രമണം നടത്തിയ തെരുവുനായയെ കൊന്നു. മുഴപ്പാല ചിറക്കാത്ത് നിന്നാണ് നായയെ പിടികൂടി കൊന്നത്. കുട്ടികളളടക്കം മൂപ്പതോളം പേരെയാണ് തെരുവ് നായ കടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തെരുവ് നായയുടെ കടിയേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികളെയും തെരുവുനായ ആക്രമിച്ചു. വീടിന്റെ അടുക്കളയിൽ കയറിയും തെരുവ് നായ ആക്രമിച്ചു.