കണ്ണൂരിലെത്തിയാൽ കടിയുറപ്പ് : രണ്ടാം ദിനം തെരുവ് നായയുടെ കടിയേറ്റത് 25 പേർക്ക്

If you reach Kannur, you are guaranteed to get bitten: 25 people were bitten by stray dogs on the second day
If you reach Kannur, you are guaranteed to get bitten: 25 people were bitten by stray dogs on the second day


കണ്ണൂർ : കണ്ണൂർ നഗരത്തിൽ ഭീതി വിതച്ച് വീണ്ടും തെരുവ് നായ്ക്കളുടെ പരാക്രമം. ബുധനാഴ്ച്ച രാവിലെ ഏഴരയോടെ കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരസ്പരം എസ്.ബി. ഐ റോഡ്, താവക്കരയിലെ  പുതിയബസ് സ്റ്റാൻഡ്, സെൻ്റ് മൈക്കിൾ സ് സ്കൂൾ, ഫോർട്ട് റോഡ് എന്നിവടങ്ങളിൽ നിന്നാണ് 25 പേർക്ക് കടിയേറ്റത്. ഇവരെ കണ്ണൂർ ജില്ലാ ആശുപത്രി, എ.കെ.ജി സഹകരണാശുപത്രി എന്നിവടങ്ങളിൽ പ്രവേശിപ്പിച്ചു. 

tRootC1469263">

തയ്യിൽ സ്വദേശിയായ പ്രദീപൻ (63) മംഗ്ളൂരിലെ മുഹമ്മദ് നാസർ (40) ഇരിട്ടിയിലെ തസൗസി ഫ് (21) നെല്ലൂന്നിയിലെ കുഞ്ഞികൃഷ്ണൻ (66) എർണാകുളം ജില്ലയിലെ സാജു കെ തങ്കപ്പൻ (59) മട്ടന്നൂരിലെ സജീവൻ (52) കാട്ടാമ്പള്ളിയിലെ സുനിൽകുമാർ (49) കണ്ണൂരിലെ റഹ്മാൻ (23) മുണ്ടേരിയിലെ ഗോപിനാഥൻ (60) കടുമേനിയിലെ മുഹമ്മദ് റാഷിദ് (18) കുയിലൂരിലെ ശ്രീലത (70) ബ്ളാത്തൂരിലെ കരുണാകരൻ(78) തമിഴ്നാട് ചിന്ന സേലത്തെ ഭൂപതി (40) തോട്ടടയിലെ ഭിന്നശേഷിക്കാരനായ ജാസ് (21) ചെറുപുഴ സ്വദേശി ജോയൽ (17) ദിവിൻ (37) കണ്ണാടിപറമ്പിലെ എൻ.കെ റിയാസ് ( 33) പടന്നപ്പാല ത്തെ പ്രണവ് കുമാർ (29) തുടങ്ങിയവരെയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

വഴിയാത്രക്കാരായ ഇവരിൽ ഏറെ പേർക്കും കാലിനാണ് കടിയേറ്റത്. ചൊവ്വാഴ്ച്ച രാവിലെയും കണ്ണൂർ നഗരത്തിൽ തെരുവ് നായ ആക്രമണത്താൽ വിദ്യാർത്ഥിനി ഉൾപ്പെടെ 56 പേർക്ക് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെ അക്രമകാരിയായ തെരുവ് നായയെ താവക്കരയിൽ ചത്ത നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങിയ തെരുവ് നായയുടെ പരാക്രമം ഒരു മണി വരെ നീണ്ടു. എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയവരെ നായ പിൻതുടർന്ന് കടിക്കുകയായിരുന്നു. ഇവരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിനിടെ അടുത്ത വീട്ടിലെ പട്ടിയുടെ കടിയേറ്റ് മേലെ ചൊവ്വയിലെ രണ്ടു വയസുകാരൻ ഗൗറിക്കിനെയും കുത്തിവയ്പ്പിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags