കണ്ണൂരിൽ ഇരുട്ടിൻ്റെ മറവിൽ വീടിനുനേരെ കല്ലേറ്, ജനൽ ചില്ലുകൾ തകർന്നു

Stones pelted at house in Kannur under cover of darkness, window panes broken

മാലൂർ: ശിവപുരത്ത് വാടകവീടിനുനേരെ അതിക്രമം പരാതിയിൽ പോലീസ് കേസെടുത്തു. പത്തനംതിട്ട പൂങ്കാവ് സ്വദേശിനി തടത്തിൽ തെക്കേതിൽ റിൻസി അബ്രഹാമിൻ്റെ (40 ) പരാതിയിലാണ് പോലീസ് കേസെടുത്തത്. 

പരാതിക്കാരിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന ശിവപുരം ഓലക്കലിലെ വാടക വീടിനുനേരെയാണ് അക്രമം നടന്നത്. ഏപ്രിൽ ഒൻപതിന് രാത്രി 11.30 മണിയോടെയാണ് സംഭവം. ഇരുട്ടിൻ്റെ മറവിൽ അക്രമിജനൽ ഗ്ലാസുകൾ കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു. 20,000 രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു.

Tags