കണ്ണൂർ എസ്.പി ഓഫിസിന് മുൻപിൽ പാതി വില തട്ടിപ്പ് ഇരകളുടെ പ്രതിഷേധമിരമ്പി


കണ്ണൂർ: പാതി വില തട്ടിപ്പിൽ ഉത്തരവാദികളായ മുഴുവനാളുകൾ ക്കെതിരെയും പൊലിസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സീഡ് വുമൺ ഫയറിൻ്റെ നേതൃത്വത്തിൽ തട്ടിപ്പിനിരയായ വനിതകൾ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കണ്ണൂർ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും തുടങ്ങിയ പ്രതിഷേധ മാർച്ച് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫിസ് ഗേറ്റിന് മുൻപിൽ പൊലിസ് തടഞ്ഞു. സീഡ് സൊസെറ്റി പ്രൊജക്റ്റ് കോർഡിനേറ്റർ രാജമണി, ജില്ലാ കോർഡിനേറ്റർ മോഹനൻ പുഴാതി, പ്രമോട്ടർമാരായ സക്കീന , പുഷ്പ ജൻ എന്നിവരുടെ പ്ളക്കാർഡ് എന്തിയാണ് പ്രതിഷേധപ്രകടനവും ധർണ്ണയും നടത്തിയത്. തട്ടിപ്പിന് ഇരയായ നൂറുകണക്കിന് വനിതകളും അവരുടെ ബന്ധുക്കളും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
സ്ത്രീകൾക്ക് നേരെ വന്നാൽ ബ്രഹ്മാവിന് പോലും തടുക്കാനാവില്ലെന്ന് സ്കൂട്ടർ തട്ടിപ്പിനിരയായ ടി പ്രേമജ.പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.മുഖ്യപ്രതിയായ പ്രമോട്ടർ മോഹനനേയും മറ്റു പ്രമോട്ടർമാരെയും സംരക്ഷിക്കുന്ന പോലീസ് നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ കണ്ണൂർ സീഡ് വുമൺ ഓൺ ഫയർ നേതൃത്വത്തിൽ സിറ്റി പൊലിസ്കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രേമജ.

ആദ്യ അടി കൊടുക്കേണ്ടത് തട്ടിപ്പിന് നേതൃത്വം കൊടുത്ത രാജമണിക്കാണ്. പണം തിരിച്ചു ലഭിക്കാതെ വരുന്ന തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ കക്ഷിക്കും വോട്ടുചെയ്യില്ലെന്നും എല്ലാവരും ഏകസ്വരത്തിൽ പറഞ്ഞു.തട്ടിപ്പിന് നേതൃത്വം കൊടുത്ത പ്രമോട്ടർമാരുടെ ഫോട്ടോ പതിച്ച പ്ലക്കാർഡുകളുമായാണ് ജില്ലയിലെ നൂറുകണക്കിന് സ്ത്രീകൾ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്ന് പ്രതിഷേധവുമായി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ അനില തമ്പുരാൻകണ്ടി, സെലിൻ എൻ ജെ, സിന്ധു കെ, സൗമ്യ കെ വി , ആര്യ ടി കെ,നഫീല എ പി , ഇബ്രീസ പി തുടങ്ങിയവർ എന്നിവർ നേതൃത്വം നൽകി.