കണ്ണൂർ സൗത്ത് ഉപജില്ല പ്രവേശനോത്സവം മക്രേരി എൽ പി സ്കൂളിൽ നടന്നു
കണ്ണൂർ : സ്കൂൾ പ്രവേശനോത്സവത്തിന്റെ കണ്ണൂർ സൗത്ത് ഉപജില്ലാതല ഉദ്ഘാടനം മക്രേരി എൽ പി സ്കൂളിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിജു നിർവഹിച്ചു.വാർഡ് മെമ്പർ കെ കെ സുനീഷ് അധ്യക്ഷതവഹിച്ചു.പ്ലസ് ടു,എസ്എസ്എൽസി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെ എ ഇ ഒ എൻ സുജിത്ത്, സ്കൂൾ എൽ എസ് എസ് ജേതാക്കളെ ബിപിസി സി ആർ വിനോദ് കുമാർ എന്നിവർ അനുമോദിക്കുകയും, സി ആർ സി കോഡിനേറ്റർ ആതിര പ്രഭാകരൻ പഠന കിറ്റ് വിതരണം ചെയ്യുകയും ചെയ്തു.
അമൃത ടിവി സൂപ്പർസ്റ്റാർ സീനിയർ റിയാലിറ്റി ഷോ കണ്ടസ്റ്റന്റ് ശിവനന്ദ അഞ്ചരക്കണ്ടിയുടെ നാടൻ പാട്ട് അരങ്ങേറി.എ ഷിജിൽ സൈബർ സുരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ രജിത കെ വി, എച്ച് എം ഫോറം സെക്രട്ടറി കെ കെ റീജേഷ്, പി അരവിന്ദാക്ഷൻ, കെ ഒ സുരേന്ദ്രൻ, കെ പി ഹരീഷ് ബാബു,പിടിഎ പ്രസിഡന്റ് സജേഷ് കെ പി, ,മദര്‍ പി ടി എ പ്രസിഡന്റ് വിനീത സി വി, എച്ച് എം എൻ പി വിപിൻ സ്വാഗതവും,എസ് ആർ ജി കൺവീനർ എം സി സൗഭാഗ്യ നന്ദിയും പറഞ്ഞു.
.jpg)

