കണ്ണൂർ സൗഹൃദ വേദി 'ഓണ സൗഹൃദ സംഗമം' നടത്തി
Sep 19, 2024, 20:36 IST
കണ്ണൂർ: കണ്ണൂർ സൗഹൃദ വേദി സംഘടിപ്പിച്ച ഓണ സൗഹൃദ സംഗമം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോ: ബാലചന്ദ്രൻ കീഴോത്ത് ഉദ്ഘാടനം ചെയ്തു. വേദി ചെയർമാൻ രാജൻ കോരമ്പേത്ത് അദ്ധ്യക്ഷത വഹിച്ചു. ഡയലോഗ് സെൻ്റർ ജില്ലാ രക്ഷാധികാരി കെ.എം. മഖ്ബൂൽ സൗഹൃദ സന്ദേശം നൽകി.
കെ.വി. ജയരാജൻ, സതീശൻ മൊറായി, ആർട്ടിസ്റ്റ് ശശികല , ടി. ഗിരിധരൻ സൈദ സക്കരിയ, വി.എം. മൃദുല ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു. ഓണപ്പാട്ട് മത്സര വിജയികളെ ആദരിച്ചു. വേദി കൺവീനർ കളത്തിൽ ബശീർ സ്വാഗതവും സി.പി. മുസ്തഫ നന്ദിയും പറഞ്ഞു.