കണ്ണൂർ എസ്.എൻ കോളേജിലെ ഓണത്തല്ല് : 14 പേർക്കെതിരെ പൊലിസ് കേസെടുത്തു
Updated: Aug 28, 2025, 09:34 IST
കണ്ണൂർ : തോട്ടട എസ്.എൻ.കോളേജിൽ ഓണാഘോഷത്തിനിടെ കാമ്പസിനകത്ത് എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ഇരുവിഭാഗത്തിലും ഉൾപെട്ട 14 പേർക്കെതിരെ കണ്ണൂർ ടൗൺപോലീസ് കേസെടുത്തു.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാർത്ഥികൾ പരിസ്പരം ഏറ്റുമുട്ടുന്ന വിവരമറിഞ്ഞ് ടൗൺ എസ്.ഐ വി.വി.ദീപ്തിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇവരെ സംഭവ സ്ഥലത്ത് നിന്നും വിരട്ടി ഓടിക്കുകയായിരുന്നു.
tRootC1469263">സംഭവത്തിൽ മുഹമ്മദ് അഫ്‌നാസ്, അഭി, അശ്വിൻഘോഷ്, മൃദുൽ എന്നിവരുടെയും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയുമാണ് കേസെടുത്തത്.
.jpg)


