സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ വ്യാവസായിക ഉല്‍പന്ന പ്രദര്‍ശന വിപണന മേള മെയ് എട്ട് മുതല്‍ കണ്ണൂരിൽ

State Small Industries Association Industrial Products Exhibition and Marketing Fair to be held in Kannur from May 8

 കണ്ണൂര്‍: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ എട്ട് മുതല്‍ പത്ത് വരെ ഇ.കെ നായനാര്‍  അക്കാദമി ഹാളില്‍ വ്യാവസായിക ഉല്‍പന്ന പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു.  എം.എസ്.എം.ഇ.ഡി.എഫ്.ഒ, മൈക്രോ സ്മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് മന്ത്രാലയം, ഭാരത സര്‍ക്കാരിന്റയും ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ വ്യവസായ വാണിജ്യ വകുപ്പ്, കേരള സര്‍ക്കാര്‍ എന്നിവയുടെ സഹകരണത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. 

എട്ടിന് രാവിലെ 11-ന് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് സ്റ്റാളുകളുടെ ഉദ്ഘാടനം ചെയ്യും. 150ലധികം സ്റ്റാളുകള്‍ ഉണ്ടാകും.വൈകീട്ട് മൂന്നിന് നടക്കുന്ന മാധ്യമ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. അഞ്ചിന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. 

ഒന്‍പതിന് രാവിലെ പത്തിന് ജില്ലയിലെ ഹയര്‍സെക്കന്ററിയില്‍ നിന്നും തിരഞ്ഞെടുത്ത 33 കൊമേഴ്സ് വിദ്യാര്‍ഥികളും വ്യവസായികളും ചേര്‍ന്നുള്ള മുഖാമുഖം പരിപാടി, മൂന്നിന് പുതു സംരംഭകര്‍ക്കായി ക്ലാസ്,  അഞ്ചിന്  സമാപനസമ്മേളനം, ആറിന് കലാപരിപാടി എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.എല്ലാ ദിവസവും രാവിലെ പത്തിന് പ്രദര്‍ശനം ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ സി അബ്ദുള്‍കരീം, ടി.പി നാരായണന്‍, കെ വിനോദനാരായണന്‍, കെ പദ്മരാജ്, സി.എച്ച് റഹ്‌മത് പങ്കെടുത്തു.

Tags