ചുണ്ടിൽ തൊടും മുൻപേ പിടിവീണു; കണ്ണൂരിലെ 'SK NOVALTY' സ്ഥാപനത്തിൽ നിന്ന് വ്യാജ ലിപ്സ്റ്റിക്കുകളും ലിപ് ബാമുകളും പിടിച്ചെടുത്തു

Seized before they could touch anyone's lips: Counterfeit lipsticks and lip balms confiscated from 'SK Novalty' in Kannur.

താളികാവ് റോഡിൽ പ്രവർത്തിക്കുന്ന കോസ്മെറ്റിക് ഹോൾസെയിൽ സ്ഥാപനമായ SK NOVALTY എന്ന സ്ഥാപനത്തിൽ നിന്ന് വില്പനക്കായി സൂക്ഷിച്ച മിസ്ബ്രാൻഡഡ് ലിപ്സ്റ്റിക്കുകളുടെയും ലിപ് ബാമുകളുടെയും വലിയ ശേഖരം കണ്ടെത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു.

കണ്ണൂർ :'SK NOVALTY' സ്ഥാപനത്തിൽ നിന്ന് വ്യാജ ലിപ്സ്റ്റിക്കുകളും ലിപ് ബാമുകളും പിടിച്ചെടുത്തു.താളികാവ് റോഡിൽ പ്രവർത്തിക്കുന്ന കോസ്മെറ്റിക് ഹോൾസെയിൽ സ്ഥാപനമായ SK NOVALTY എന്ന സ്ഥാപനത്തിൽ നിന്ന് വില്പനക്കായി സൂക്ഷിച്ച മിസ്ബ്രാൻഡഡ് ലിപ്സ്റ്റിക്കുകളുടെയും ലിപ് ബാമുകളുടെയും വലിയ ശേഖരം കണ്ടെത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു.പരിശോധനയിൽ വില്പനക്കായി സൂക്ഷിച്ച 65000 രൂപ വിലവരുന്ന മിസ്ബ്രാൻഡഡ് കോസ്മെറ്റിക്കുകൾ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. 

Seized before they could touch anyone's lips: Counterfeit lipsticks and lip balms confiscated from 'SK Novalty' in Kannur.

ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കണ്ണൂർ അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ സുധീഷ് കെ വി യുടെ നിർദ്ദേശപ്രകാരം ഡ്രഗ്സ് ഇൻസ്പെക്ടർ സോണിയ കൃഷ്ണൻ, ഡ്രഗ്സ് ഇൻസ്പെക്ടർ ബേബി വി, സന്തോഷ്‌ പി എം, ബിജിൻ ഇ. എൻ (ഇന്റലിജിൻസ് ബ്രാഞ്ച്)എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്. സ്ഥാപനത്തിനെതിരെ ഡ്രഗ്സ് ഇൻസ്‌പെക്ടർ ബേബി വി നിയമ നടപടി സ്വീകരിച്ചു.പിടിച്ചെടുത്ത തൊണ്ടി മുതലുകൾ കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Tags