കണ്ണൂരിനെ നടുക്കി മാപ്പിളപ്പാട്ടുകലാകാരൻ്റെ അപകട മരണം : ഉളിയില്‍ സ്വദേശിയായ ഫൈജാസാണ് മരിച്ചത്

Kannur rocked by accidental death of Mappila singer  Faijaz a native of Uliyil died
Kannur rocked by accidental death of Mappila singer  Faijaz a native of Uliyil died

ഇടിയുടെ ആഘാതത്തിൽ ഇരുകാറുകളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്.

കണ്ണൂർ : കണ്ണൂരിനെ നടുക്കി മാപ്പിളപ്പാട്ടുകലാകാരൻ്റെ അപകട മരണം.ഇരിട്ടി -മട്ടന്നൂർ റോഡിൽ പുന്നാട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കലാലോകത്ത് ശ്രദ്ധേയനായ യുവാവിൻ്റെദാരുണാന്ത്യം.

 പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനായ ഉളിയില്‍ സ്വദേശിയായ ഫൈജാസാണ് മരിച്ചത്. ഇരു കാറിലേയും യാത്രക്കാര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച്ച രാത്രി പന്ത്രണ്ടു മണിയോടെപുന്നാട് ടൗണിന് സമീപമാണ് അപകടം. അപകടത്തില്‍ കാറില്‍ കുടുങ്ങി പോയ യുവാവിനെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അപകടത്തെതുടർന്ന് സംസ്ഥാന പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. ഇടിയുടെ ആഘാതത്തിൽ ഇരുകാറുകളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. ഫൈ ജാസ് സഞ്ചരിച്ച ആൾട്ടോ കാറും എതിരെ വന്ന ഹോണ്ട കാറുമാണ് കൂട്ടിയിടിച്ചത്. 

നാട്ടുകാരും ഇരിട്ടി പൊലിസും ഫയർ ഫോഴ്സും രക്ഷാപ്രവർത്തനം നടത്തി. കണ്ണൂർ ജില്ലയിൽ മാത്രമല്ല പുറത്തും അറിയപ്പെടുന്ന മാപ്പിളപ്പാട്ട് കലാകാരനാണ് ഫൈജാസ്. സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിന് ആരാധകരുണ്ട്. സംഭവത്തിൽ ഇരിട്ടി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags