കണ്ണൂരിൽ റോഡരികിൽ നിൽക്കുകയായിരുന്ന കുടുംബത്തിൻ്റെ ഇടയിലേക്ക് മിനി ലോറി ഇടിച്ചു കയറി നാലു വയസുകാരിക്ക് ദാരുണാന്ത്യം

A four-year-old girl died tragically after a mini-lorry crashed into a family standing on the roadside in Kannur


 
മയ്യിൽ: റോഡരികിൽ നിൽക്കുകയായിരുന്ന കുടുംബത്തിൻ്റെ ഇടയിലേക്ക് മിനി ലോറി ഇടിച്ചു കയറി നാലു വയസുകാരി മരിച്ചു. മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 8.20 ഓടെ പാവന്നൂർ കടവിലായിരുന്നു നാടിനെ നടുക്കിയ ദാരുണ അപകടം.

പാവന്നൂർ കടവ് എടത്തിലേക്കണ്ടി ഹൗസിൽ പി കെ സാജിദിൻ്റെയും എകെ മൈമൂനത്തിൻ്റെയും മകൾ തഷ്രീഫ (നാല്) ആണ് മരിച്ചത്. അപകടത്തിൽ സാജിദിനെയും എകെ മൈമൂനത്തിനെയും ഗുരുതര പരിക്കുകളോടെ കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിച്ചു.

സ്‌കൂട്ടർ നിർത്തി റോഡരികിൽ നിൽക്കുകയായിരുന്ന പാവന്നൂർ എ എൽപി സ്കൂൾ ഭാഗത്ത് നിന്ന് ഓടിച്ചു വന്ന കെ എൽ 59 4847 നമ്പർ മിനിലോറി ഇടിക്കുകയായിരുന്നു. ഇവരെ ഉടൻ ശ്രീചന്ദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പാവന്നൂർ കടവ് മദ്‌റസയിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും. തുടർന്ന് ഖബറടക്കം.

Tags