കണ്ണൂർ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സമ്പൂർണ്ണ റോഡ് സുരക്ഷ ഒരുക്കുന്നതിലേക്ക് നിർദ്ദേശം


മുൻപ് പഞ്ചായത്തുകൾക്ക് തനതു ഫണ്ടിന്റെ അഭാവമുണ്ടെന്ന് കാണിച്ച് റോഡ് സുരക്ഷാ പ്രവർത്തികൾ ഉപേക്ഷിക്കുകയായിരുന്നു പതിവെന്ന് ശില്പരാജ് ചൂണ്ടിക്കാട്ടി
കണ്ണൂർ: ചെറുവത്തൂർ സ്വദേശി പൊതു പ്രവർത്തകൻ എം വി ശില്പരാജ് 2023 ൽ കണ്ണൂർ ജില്ല കലക്ടർക്ക് ഉൾപ്പെടെ നൽകിയ നിവേദനത്തിനുമേലാണ് ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ. ടി. ഒ നടപടിയാക്കിയത്. കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാനുള്ള നിവേദനമായിരുന്നു ശില്പരാജ് നൽകിയത്.
മുൻപ് പഞ്ചായത്തുകൾക്ക് തനതു ഫണ്ടിന്റെ അഭാവമുണ്ടെന്ന് കാണിച്ച് റോഡ് സുരക്ഷാ പ്രവർത്തികൾ ഉപേക്ഷിക്കുകയായിരുന്നു പതിവെന്ന് ശില്പരാജ് ചൂണ്ടിക്കാട്ടി. 2023 ൽ നിവേദനം സമർപ്പിച്ചിരുന്നെങ്കിലും തുടർച്ചയായുള്ള ഇടപെടലിന്റെ ഫലമായിട്ടാണ് ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലാ കൗൺസിൽ മെമ്പറും സെക്രട്ടറിയുമായ കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ. ട്ടി. ഒ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഫണ്ടിന് ആവശ്യമായ പ്രൊപ്പോസൽ സമർപ്പിക്കുവാൻ നിർദ്ദേശം നൽകിയിട്ടുള്ളത്.

അടുത്ത ജില്ല റോഡ് സ്വരാക്ഷ കൗൺസിൽ യോഗത്തിൽ ശില്പരാജിന്റെ നിർദ്ദേശങ്ങൾ പ്രത്യേക അജണ്ടയാക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ടർമാർക്കും നിവേദനം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിലേക്കുള്ള ശ്രമത്തിലാണ് ശില്പരാജ്.
Tags

അഴിമതിയിൽ മുങ്ങിയ സിപിഎമ്മിന്റെ അന്തകനും ആരാച്ചാരുമായി പിണറായി വിജയൻ മാറി,ഒരച്ഛൻ മകളിലൂടെ വരെ അഴിമതി നടത്തുന്നതു കേരളം കാണുന്നതും ഇതാദ്യം : കെ സുധാകരൻ
ഒരച്ഛൻ മകളിലൂടെ വരെ അഴിമതി നടത്തുന്നതു കേരളം കാണുന്നതും ഇതാദ്യം.അഴിമതിയിൽ മുങ്ങിയ സി പി എമ്മിന്റെ അന്തകനും ആരാച്ചാരുമായി പിണറായി വിജയൻ മാറിയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.കേരളം കണ്ട