കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പദ്ധതി : ആക്ഷൻ കമ്മിറ്റി എം.എൽ.എ ഓഫിസിന് മുൻപിൽ ധർണ നടത്തി


കണ്ണൂർ : കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പദ്ധതിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി കണ്ണൂർ നിയോജക മണ്ഡലം എം.എൽ.എയും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഓഫിസിലേക്ക് ആക്ഷൻ കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും നടത്തി.
കക്കാട് പള്ളിപ്രം - മുണ്ടയാട് വരെയുള്ള അശാസ്തീയമായ റോഡ് അലൈൻമെൻ്റിന് പരിഹാരം കാണുക. കക്കാട് പള്ളിപ്രം മുണ്ടയാട് വരെയുള്ള റോഡ് വിപുലീകരിക്കുന്നതിന് ഭൂ ഉടമകളുടെ സമ്മതമില്ലാതെയുള്ള ഇടപെടലുകൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടു നടത്തിയധർണ്ണ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.
രാജീവ് എളയാവൂർ,സി.എറമുള്ളാൻ,കൊളേക്കര മുസ്തഫ,സമീർ പള്ളിപ്രം,
അരീക്കര അബൂഞ്ഞി,കെ.ടി. മുർഷിദ്,വി.കെ. അശ്റഫ്, വി.വി. അബൂബക്കർ ഹാജി. പി.കെ.സി ഇബ്രാഹിം ഹാജി എന്നിവർ പ്രസംഗിച്ചു.