കണ്ണൂരിൽ പുഴയില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

A young man collapsed and died while fishing in a river in Kannur.


ആലക്കോട്: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.ഉദയഗിരി തലത്തണ്ണിയിലെ മങ്ങാട്ട് വീട്ടില്‍ ബിജുവിന്റെ മകന്‍ എം.പി.വിശാഖാണ്(24) മരിച്ചത്.

ഇന്നലെ വൈകുന്നേരം 3.45 നാണ് സംഭവം നടന്നത്. കാര്‍ത്തികപുരം പുഴയില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വിശാഖിനെ ഉടന്‍തന്നെ ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Tags