കണ്ണൂരിൽ യുവതിയെ വീട്ടിൽ കയറി അക്രമിച്ചതിന് കൊറ്റാളി സ്വദേശിക്കെതിരെ കേസെടുത്തു

police
police

ചക്കരക്കൽ : വിവാഹം ബന്ധം വേർപ്പെടുത്തിയ വൈരാഗ്യത്തിൽ യുവതി വീടിൻ്റെ ഒന്നാം നിലയിൽ കയറി കുത്തി പരുക്കേൽപ്പിച്ചുവെന്ന പരാതിയിൽ ചക്കരക്കൽ പൊലിസ് മുൻഭർത്താവിനെതിരെ കേസെടുത്തു.

പാനേരിച്ചാൽ കോര മ്പേത്ത് സ്വദേശിനി കെ. ലസിനയുടെ പരാതിയിൽ കണ്ണൂർ കൊറ്റാളി സ്വദേശി റിജിലിനെതിരെയാണ് പരാതി. ബുധനാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് വീട്ടിൻ്റെ ഒന്നാം നിലയിൽ അതിക്രമിച്ചു കയറിയ റിജിൽ ലസിനയോട് വാഗ്വാദത്തിൽ ഏർപ്പെടുകയും കത്തി കൊണ്ടു നെറ്റിയിൽ മുറിവേൽപ്പിക്കുകയും തടയാൻ ചെന്ന അമ്മയെ മർദ്ദിച്ചു വെന്നാണ് പരാതി.

Tags