കണ്ണൂര്‍ റെയില്‍വേ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണ പ്രവൃത്തി ഫെബ്രുവരി അവസാനം തുടങ്ങും : പി.കെ കൃഷ്ണദാസ്


കണ്ണൂര്‍ : കണ്ണൂര്‍ പ്രസ്സ് ക്ലബ്ബിന് സമീപമുള്ള റെയില്‍വേ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണ പ്രവൃത്തി ഫെബ്രുവരി അവസാന വാരത്തോടെ ആരംഭിക്കും. പാലം നിര്‍മ്മാണം സംബന്ധിച്ച് ഉന്നത റെയിലില്‍വേ ഉദ്യോഗസ്ഥരുമായി വിശദമായ ചര്‍ച്ച നടത്തിയെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗവും റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മറ്റി മുന്‍ ചെയര്‍മാനുമായ പി.കെ. കൃഷ്ണദാസ് പറഞ്ഞു.
പാലത്തിൻ്റെ അറ്റകുറ്റപ്പണിക്ക് വേണ്ടിയാണ് അടച്ചിട്ടതെങ്കിലും ഇത് പ്രായോഗികമല്ലാത്തതിനാലാണ് പുതിയ പാലം നിര്‍മ്മിക്കാന്‍ റെയില്‍വേ വകുപ്പ് തീരുമാനിച്ചത്. റെയില്‍വേ വകുപ്പില്‍ ഈ വിഷയത്തിൻ്റെ അടിയന്തര പ്രാധാന്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
നേരത്തെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് അറ്റകുറ്റപ്പണി നടത്തുവാനായിരുന്നു തീരുമാനം. എന്നാല്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ ഉപയോഗപ്രദമാവില്ലെന്നതുകൊണ്ട് പ്രായോഗികമായി മാറ്റിപ്പണിയാന്‍ തീരുമാനിച്ചത്. ഈ വിഷയം ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. ഇതിനായി കമേഴ്സ്യൽ, മെക്കാനിക്കല്‍, എഞ്ചിനിയറിംഗ് തുടങ്ങിയ വിഭാഗങ്ങളുടെ ജോയിന്റ് കമ്മറ്റിയുണ്ടാക്കി. ഇവരുടെ റിപ്പോര്‍ട്ടും ലഭിച്ചു.
ഇത് സംബധിച്ച് കൃത്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി. ഡിറ്റെയ്ല്‍ഡ് പ്രൊജക്റ്റ് റിപ്പോര്‍ട്ടും തയ്യാറാക്കി. 4.63 കോടി രൂപയാണ് പുതിയ പാലത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച് ഡിആര്‍എമ്മിൻ്റെ ശുപാര്‍ശ ജനറല്‍ മാനേജര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സാങ്കേതികമായി ജനറല്‍ മാനേജര്‍ അനുമതി നല്‍കി ടെണ്ടര്‍ പ്രക്രിയ ഉടന്‍ ആരംഭിക്കും. ഫെബ്രുവരി അവസാന വാരത്തോടെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പുനര്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
