കഴുത്തിലെ കുടുക്ക് വിനയായി; കുറുക്കനെ വിഴുങ്ങാനാകാതെ പെരുമ്പാമ്പ് പിന്മാറി, സംഭവം കണ്ണൂരിൽ
Jun 26, 2026, 10:38 IST
ചാല: കഴുത്തിൽ കുടുങ്ങിയ ഇരുമ്പ് വളയം കാരണം ഇരയെ വിഴുങ്ങാനാകാതെ പെരുമ്പാമ്പ് പിൻവാങ്ങി. ചാലപ്പാലത്തിന് സമീപമുള്ള ചാലത്തോട്ടിലാണ് കുറുക്കനെ പാതി വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്. വ്യാഴാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവത്തിൻ്റെ തുടക്കം . കുറുക്കനെ വിഴുങ്ങാൻ പാമ്പ് പരമാവധി ശ്രമിച്ചെങ്കിലും കഴുത്തിലുണ്ടായിരുന്ന ഇരുമ്പ് വളയം വായ വികസിപ്പിക്കുന്നതിന് തടസ്സമാവുകയായിരുന്നു.
തുടർന്ന് കുറുക്കനെ പുറത്തേക്ക് തള്ളിയ പാമ്പ് തോട്ടിലൂടെ നീന്തി മറുകര പൂകി. പാമ്പിനെയും കുറുക്കനെയും കാണാൻ ആളുകൾ കൂട്ടത്തോടെ എത്തിയതോടെ ചാലപ്പാലം റോഡിൽ വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഏറെ പരിശ്രമിച്ചാണ് റോഡിലെ ജനക്കൂട്ടത്തെ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
.jpg)

