കണ്ണൂർ പുതിയതെരു മാര്‍ക്കറ്റില്‍ പ്രത്യേക സ്ക്വാഡിന്റെ പരിശോധന; 10 ക്രമക്കേടുകള്‍ കണ്ടെത്തി
കണ്ണൂർ: ഉപഭോക്തൃ ചൂഷണവും അന്യായമായ വ്യാപാരരീതികളും തടയുന്നതിനായി ജില്ലാ കലക്ടര്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് കണ്ണൂര്‍ താലൂക്കില്‍ പരിശോധന നടത്തി.
പുതിയതെരു മാര്‍ക്കറ്റിലെ പച്ചക്കറി, പഴം, ഹോട്ടല്‍, ബേക്കറി, ചിക്കന്‍, മത്സ്യവില്‍പ്പന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 36 കടകളിലാണ് സ്ക്വാഡ് പരിശോധന നടത്തിയത്. പരിശോധനയില്‍ 10 ക്രമക്കേടുകള്‍ കണ്ടെത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ജില്ലാ സപ്ലൈ ഓഫീസര്‍ എം സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ജെ എം സ്മിത, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ പുരുഷോത്തമന്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ സൗമ്യ, ഫുഡ് സേഫ്റ്റി ഓഫീസര്‍ അനുരൂപ്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ റിജേഷ്, പി വിനോദ് കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
.jpg)

