കളറായി കണ്ണൂർ പ്രസ് ക്ലബ് ഓണാഘോഷം ; വിവിധ പരിപാടികളിൽ ആവേശകരമായ പങ്കാളിത്തം

Kannur Press Club Onam celebration

കണ്ണൂർ: കണ്ണൂർ പ്രസ് ക്ലബ് ഓണാഘോഷം സൺ ഷൈൻ ഹെറിറ്റേജിൽ വർണാഭമായി നടത്തി. കണ്ണൂർ റേഞ്ച് ഡിഐജി കെ കാർത്തിക് പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി സുനില്‍ കുമാര്‍ അധ്യക്ഷനായി. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓണവട്ടം പരിപാടിയില്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചു.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഡി, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിപി അബ്ദുൽ കരീം, ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സച്ചിന്‍ സൂര്യകാന്ത് മഖേച്ച, സെക്രട്ടറി സി അനില്‍കുമാര്‍, പ്രസ് ക്ലബ്ബ് ലീഗല്‍ അഡ്വൈസര്‍ അഡ്വ. കെകെ ബല്‍റാം, കെപി പ്രശാന്ത്, ചാർട്ടേഡ് അക്കൗണ്ടൻ്റുമാരായ പിജെ ജേക്കബ്, പിജെ റെജി എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എം സന്തോഷ് നന്ദിയും പറഞ്ഞു. വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറി.

ഷിജിത്ത് കാട്ടൂർ, സന്ദീപ് ഗോവിന്ദ് , ടി പി വിപിൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags