കണ്ണൂർ പ്രസ് ക്ലബ്: എ.കെ.ശ്രീജിത്ത്- പ്രസിഡണ്ട് എം. സന്തോഷ് - സെക്രട്ടറി

Kannur Press Club AK Sreejith  President M Santhosh Secretary

കണ്ണൂർ: കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റി (കണ്ണൂർ പ്രസ് ക്ലബ്ബ് ) 2026-28ഭരണ സമിതി തിരഞ്ഞെടുപ്പിൽ എ.കെ.ശ്രീജിത്ത് (മാതൃഭൂമി), പ്രസിഡണ്ടായും എം. സന്തോഷ് (കൈരളി) സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

ജസ്ന ജയരാജ് (ദേശാഭിമാനി) ആണ് ട്രഷറർ . എം.എം.സിജിത്ത്- (വൈസ് പ്രസിഡണ്ട്, മലയാള മനോരമ ), ഷിദ ജഗത് (വൈസ് പ്രസിഡണ്ട് ,മീഡിയ വൺ), ആഷ്ലി ജോസ് (ജോ.സെക്രട്ടറി, കേരളകൗമുദി)

ജില്ല കമ്മിറ്റി അംഗങ്ങൾ: അർജുൻ കല്യാട് (റിപോർട്ടർ ടി.വി), ടി.വി.രജീഷ് (കേരള കൗമുദി), സി. വിനോദ്(മാതൃഭൂമി ന്യൂസ്), എം. സനൂപ്( ദേശാഭിമാനി), അലീന മരിയ അഗസ്റ്റിൻ ( മലയാള മനോരമ). എം.പി. കൃഷ്ണൻ വരണാധികാരിയായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു

Tags