പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുന്നതിനെതിരെ തപാൽ ജീവനക്കാരുടെ രാപ്പകൽ സമരം സമാപിച്ചു

kannur Postal workers day night strike against post office closure ends

കണ്ണൂർ: പോസ്റ്റോഫീസുകൾ വ്യാപകമായി അടച്ചുപൂട്ടുന്ന നടപടി റദ്ദാക്കുക, അശാസ്ത്രീയമായ ബിസിനസ്സ് ടാർഗറ്റുകൾ അടിച്ചേൽപ്പിച്ച് ജീവനക്കാരെ പീഡിപ്പിക്കുന്ന അധികാരികളുടെ നിലപാട് തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.എഫ്.പി.ഇ.--എഫ്.എൻ.പി.ഒ. തപാൽ സംയുക്ത സമരസമിതി കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ  ആരംഭിച്ച രാപ്പകൽ നിരാഹാര സത്യഗ്രഹം സമാപിച്ചു.

tRootC1469263">

സത്യഗ്രഹികൾക്ക് നാരങ്ങാ നീര് നൽകി സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ഡോ: ജോസ് ജോർജ്ജ് പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു.

എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി കെ.രഞ്ജിത്ത്,ബി.എസ്.എൻ.എൽ.യു.ജില്ലാ സെക്രട്ടറി പി.വി.രാമദാസ്,എഫ്.എൻ.പി.ഒ.ഡിവിഷൻ വർക്കിങ്ങ് പ്രസിഡന്റ് കെ.വി.വേണുഗോപാലൻ,എൻ.എഫ്.പി.ഇ.സർക്കിൾ അസി.സെക്രട്ടറി എ.പി.സുജികുമാർ, എ.ഐ.പി.ആർ.പി.എ. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സി.പി.ശോഭന,എൻ.പി.ആർ.പി.എ.സംസ്ഥാന വൈസ് പ്രസിഡന്റ് കരിപ്പാൽ സുരേന്ദ്രൻ,സമരസമിതി കൺവീനർ ഉണ്ണി കോറോം,ചെയർമാൻ വി.പി.ചന്ദ്രപ്രകാശ്, എൻ.എഫ്.പി.ഇ. കൺവീനർ ബി.പി.രമേശൻ എന്നിവർ പ്രസംഗിച്ചു.നേതാക്കളായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്,ദിനു മൊട്ടമ്മൽ, ബി.കെ. അനഘ്,സി.സുകിൽ കുമാർ എന്നിവർ നിരാഹാരമനുഷ്ഠിച്ചു.

Tags