കണ്ണൂർ ജില്ലാ ആസൂത്രണ സമിതി യോഗം; 8.46 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

Planning meeting

കണ്ണൂർ:ജില്ലാ ആസൂത്രണ സമിതി യോഗം ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്നു. നഗരസഭകളുടെ സ്പില്‍ഓവര്‍ അധിക തുക ഉള്‍പ്പെടുത്തിയ വാര്‍ഷിക പദ്ധതിഭേഭഗതിയ്ക്ക് യോഗം അംഗീകാരം നല്‍കി. മൊത്തം 8.46 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്.

പതിനഞ്ചാo ധനകാര്യ കമ്മീഷന്റെ അവാര്‍ഡ് പ്രകാരം 48 തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ ഹെല്‍ത്ത് ഗ്രാന്റ് പദ്ധതികളും യോഗം അംഗീകരിച്ചു.

Planning meeting

വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ് ഗാര്‍ ആന്റ് അജീവിക മിഷന്‍ ഗ്രാമീണ പദ്ധതിയുടെ ഭാഗമായുള്ള പീക്ക് അഗ്രികള്‍ച്ചര്‍ സീസണ്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വികസന സ്ഥിരം സമിതി, കൃഷി ഓഫീസര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മറ്റികള്‍ രൂപീകരിച്ച നടപടികള്‍ യോഗം സാധൂകരിച്ചു.

നിയമത്തിന്റെ കേവല സങ്കേതികതയിലൂന്നി പദ്ധതികള്‍ വെറ്റ് ചെയ്യാതിരിക്കുന്ന ഉദ്യോഗസ്ഥരോട് നടപടികള്‍ ത്വരിതപ്പെടുത്താന്‍ യോഗം നിര്‍ദ്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, പ്ലാനിംഗ് ഓഫീസര്‍ ടി രാകേഷ് മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags